'കുട്ട്യോളെ' 'ഡിയര്‍ സ്റ്റുഡന്റ്‌സ്' സീത ടീച്ചറുടെയും പ്രഭാകരന്‍ മാഷിന്റെയും അനൗണ്‍സ്‌മെന്റുകള്‍ കേട്ട് കുട്ടികള്‍ ഞെട്ടിയുണര്‍ന്നു. ദീര്‍ഘയാത്ര അവരെ വല്ലാതെ തളര്‍ത്തിയിരുന്നു. അവരുടെ ടൂര്‍ ബസ് ഒരു വലിയ കവാടം കടന്നു. ബസ്സിന്റെ ചില്ലുജാലകത്തിലൂടെ അവരാ ബോര്‍ഡ് വായിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സ്, യൂനിവേഴ്‌സിറ്റി ഓഫ് പാരീസ്. അതോടെ അവരുടെ എല്ലാ യാത്രാക്ഷീണവും വിട്ടകന്നു. എത്ര വേഗമാണെന്നോ അവര്‍ ബസ്സില്‍ നിന്ന് ചാടിയിറങ്ങിയതും വരിവരിയായി നടന്നു നീങ്ങിയതും. ''പ്രൊഫസര്‍ ഹെലന്‍…
വൈകീട്ടാണ് വള്ളിക്കാട്ടുകാവിലേക്കുള്ള യാത്രയേക്കുറിച്ചുള്ള ചര്‍ച്ച കേട്ടത്. സുഗതാന്റിയാണ് ചര്‍ച്ച നയിക്കുന്നത്. ഞാനോടിച്ചെന്നു. ഞങ്ങളെല്ലാവരും യാത്രയ്ക്കു തയ്യാര്‍. മുമ്പു പോയിട്ടുള്ളതാണെങ്കിലും ഒരിക്കല്‍ കൂടി പോവാനാഗ്രഹിച്ച സ്ഥലം. പാടത്ത് കൂടെ തറവാട്ടിലേക്ക് പോവുമ്പോള്‍ അങ്ങകലെക്കാണുന്ന ഏലിയോട് മലയുടെ താഴ്‌വരയിലാണീ കാവ്. ചീക്കിലോട് ബസിറങ്ങി. കനാല്‍ റോഡിലൂടെ സംഘമായി ഞങ്ങള്‍ നീങ്ങി. കനാലിലെ വെള്ളത്തില്‍ ഊളിയിടുന്ന ഒരു നീര്‍ക്കാക്ക! മുമ്പ് കാവില്‍ പോയപ്പോഴുള്ള അനുഭവങ്ങളായിരുന്നു മനസില്‍ നിറയെ. അടുത്തെത്തുമ്പോഴേക്കും അവിടുത്തെ അന്തേവാസികളായ വാനരന്മാരുടെ ശബ്ദ…
Page 1 of 2