ഫെബ്രുവരി പതിനേഴ് എന്നും ഓര്‍ത്തുവെക്കേണ്ട ഒരു ദിനമാണ്. ശാസ്ത്രചരിത്രത്തിലെ ഒരു കറുത്ത ദിനം. അന്നാണ് അജ്ഞതയും അധികാരവും ചേര്‍ന്ന് ഒരു മനുഷ്യനെ പച്ചയ്ക്ക് ചുട്ടുകൊന്നത്. എപ്പോഴെന്നോ? ഇപ്പോഴൊന്നുമല്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ കഥയാണ്. ക്രിസ്തുവര്‍ഷം 1600ല്‍. ചുട്ടുകൊന്നത് എന്തിനെന്നോ? പറയാം. ചില ശാസ്ത്രസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന്! പള്ളിയും വിശുദ്ധപുസ്തകങ്ങളും പറഞ്ഞ കാര്യങ്ങള്‍ കണ്ണടച്ച് വിശ്വസിക്കാതിരുന്നതിന്!! അദ്ദേഹത്തിന്റെ പേര് ഗിയനാര്‍ഡോ ബ്രൂണോ എന്നായിരുന്നു. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും സൂര്യനും മറ്റ് ഗ്രഹങ്ങളും ഭൂമിയെ പ്രദക്ഷിണം…
ദേശീയ പ്രതിജ്ഞ (National Pledge) “ഭാരതം എന്റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു...” ഈ പ്രതിജ്ഞ ചൊല്ലാത്ത ഭാരതീയരുണ്ടാകില്ല. പ്രസിദ്ധ തെലുങ്കുസാഹിത്യകാരനും ബഹുഭാഷാ പണ്ഡിതനുമായ പി. വെങ്കിട്ടസുബ്ബറാവു ആണ് 1962 ല്‍ ഇത് എഴുതിയത്. 1963 ആയപ്പോഴേക്കും ഇവ പല സ്കൂളുകളിലും ചൊല്ലാന്‍ തുടങ്ങിയെങ്കിലും, 1965 ജനുവരി 26 മുതല്‍ക്കാണ് ഈ പ്രതിജ്ഞ സാര്‍വത്രികമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ദേശീയ നാണയം (National…
പശുവിന്റെ വയറ്റിലും ഉദ്യാനമോ? കേള്‍ക്കുമ്പോള്‍ തന്നെ രസം തോന്നുന്നു അല്ലേ? ഉദ്യാനവിശേഷം കേട്ടോളൂ. പശു മേയുന്ന വേള യില്‍ പരമാവധി പുല്ല് അകത്താക്കുന്നു. തുടര്‍ന്നുള്ള വിശ്രമസമയത്ത് അകത്താക്കിയ പുല്ല് വീണ്ടും വായില്‍ കൊണ്ടുവന്ന് ചവച്ചരച്ച് കുഴമ്പ് രൂപ ത്തിലാക്കുന്നു. ഇത് എത്തുന്നത് വയറ്റിലെ, അതായത് ആമാശയത്തിലെ ഒന്നാം അറയായ റൂമെനിലാണ് (rumen) അല്‍പ്പം ആമാശയവിശേഷവും കേട്ടോളൂ. പശുവിന്റെ ആമാശയത്തിന് നാല് അറകളുണ്ട്. റൂമെന്‍, റെട്ടിക്കുലം (reticulum), ഒമാസം (omassum), എബൊ…
അദൃശ്യരാകുന്നത് സ്വപ്നം കാണാത്ത കുട്ടികളുണ്ടാകുമോ? എല്ലാവരുടേയും മുന്നിൽ കൂടെ നടന്ന്, എന്നാൽ ആരും കാണാതെ,പോയി ഒരു ജിലേബി അകത്താക്കാൻ എന്തൊരു രസമാണ്! ഒരിക്കലും കണ്ടുപിടിക്കാതെ, എണ്ണുന്ന ആളുടെ തൊട്ടുപിന്നിൽ തന്നെ നിന്നു സാറ്റ് വയ്ക്കുന്നതിന്റെ സുഖം! മുതിർന്ന ഗ്യാങ്ങിന്റെ രഹസ്യങ്ങളൊക്കെ അവരറിയാതെ അവരുടെ ഇടയിൽ നിന്നും കേൾക്കുന്നത് ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചമാകുന്നു, അല്ലേ? ആനന്ദ് എന്ന അനുവിന്റെ ഏറ്റവും വലിയ സ്വപ്നം അദൃശ്യനാകുക എന്നതാണ്. ഈ അദൃശ്യപദ്ധതിക്കായി അവൻ വേനലവധി…
ഒരു കുട്ടി. കുട്ടിയുടെ വീട്ടില്‍ അമ്മയും അച്ഛനും. എന്നും രാവിലെ എല്ലാവര്‍ക്കും നല്ല തിരക്കാണ്. സൂര്യനാണ് ഒരു നിമിഷം വിശ്രമമില്ലാത്തത്. മടിച്ചുറങ്ങുന്ന കുട്ടികളുടെ കണ്‍പോളകളുടെ ഇടയിലേക്ക് പാല്‍വെളിച്ചത്തിന്റെ ഒരു ചെറുതരി വെച്ച് ഉണര്‍ത്തണം. പുഴയുടെ മഞ്ഞുപുതപ്പ് മാറ്റണം. കാറ്റിന്റെ കൂടുതുറന്നു വിടണം. പൂക്കള്‍ വിരിയാന്‍ പച്ചക്കൊടി കാണിക്കണം. മേഘങ്ങളൊക്കെ വാരിവിതറി നിറംപൂശി മനോഹരമാക്കണം. പൂവന്‍കോഴിയോട് മതി മതി എന്നു പറയണം. കിളികള്‍ക്ക് പാട്ടുപാഠം ചൊല്ലിക്കൊടുക്കണം. പാല്‍ ചുരത്താന്‍ പശുക്കളെ ഓര്‍മിപ്പിക്കണം.…
കീബോര്‍ഡിന്റെ കട്ടകള്‍ക്കിടയില്‍ ഒരു ചെറിയ മുത്ത് തടഞ്ഞുകിടക്കുന്നു. മുത്തിനെ പുറത്തെടുക്കാന്‍ ഞാന്‍ പല പണിയും നോക്കി. ഒരു ഫലവുമില്ല. കീബോര്‍ഡ് കമഴ്ത്തിപ്പിടിച്ച് തട്ടുകയും മുട്ടുകയും ചെയ്തു. മുത്തിനൊരു കുലുക്കവുമില്ല. പെട്ടെന്ന് ഒരു ബുദ്ധിതോന്നി. മേശമേലിരിക്കുന്ന ഒരു പേപ്പര്‍ ക്ലിപ്പ് നിവര്‍ത്തി വളരെ എളുപ്പത്തില്‍ മുത്തിനെ തോണ്ടിയെടുത്തു. കടലാസുകള്‍ കൂട്ടിച്ചേര്‍ത്തുവെക്കുന്നതിനുള്ള ചെറിയ ഉപകരണമായ പേപ്പര്‍ ക്ലിപ്പ് കണ്ടുപിടിച്ചവര്‍ ഇങ്ങനെയൊരു ഉപകാരം ഇതുകൊണ്ടുണ്ടാകുമെന്ന് കരുതിയിരിക്കില്ല. സത്യത്തില്‍ ഒരു കണ്ടുപിടിത്തമെന്നു വിശേഷിപ്പിക്കാന്‍ അര്‍ഹതയില്ലാത്തത്ര നിസ്സാര…
ദേശീയ മുദ്ര (National Emblem) അശോകചക്രവര്‍ത്തിയുടെ കാലത്ത് ഉത്തര്‍പ്രദേശിലെ സാരനാഥില്‍ പണിത സ്തംഭത്തില്‍ നിന്നാണ് നമ്മുടെ ദേശീയ മുദ്ര സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായ 1950 ജനുവരി 26നാണ് ഇത് അംഗീകരിക്കപ്പെട്ടത്. ശരീരമൊട്ടിച്ചേര്‍ന്ന നിലയില്‍ നാല് ദിശകളിലേക്കായി മുഖംതിരിച്ചു നില്‍ക്കുന്ന നാല് സിംഹങ്ങളാണ് അശോകസ്തംഭത്തിലുള്ളത്. ഇവ ഓരോന്നും ശക്തി, ധൈര്യം, ആത്മവിശ്വാസം, ആത്മാഭിമാനം എന്നിവയെ സൂചിപ്പിക്കുന്നു. സിംഹങ്ങള്‍ക്ക് താഴെയായുള്ള പീഠത്തില്‍ കുതിര, കാള, ആന, സിംഹം എന്നീ നാലു മൃഗങ്ങളെയും…
"എന്താ നിയേ ഇത്..? ഒരു പെൺകുട്ടിയാണെന്ന കാര്യം മറന്നോ? " "നിയേ, നീയൊരു പെൺകുട്ടിയാണെന്നോർത്തോ'' ' "ഈ പെൺകുട്ടിയെന്താ ഇങ്ങനെ?" നിയയ്ക്ക് വല്ലാത്ത ദേഷ്യം വരുന്നുണ്ട്. പെൺകുട്ടികൾ ഒരുപാട് നേരം കിടന്നുറങ്ങാൻ പാടില്ലത്രേ. തൊട്ടപ്പുറത്ത് കൂർക്കം വലിച്ചുറങ്ങുന്നുണ്ട് ഏട്ടൻ.. ഏട്ടനെ ആരും വിളിക്കുന്നില്ല.. അല്ലെങ്കിലും അച്ഛനും ഏട്ടനുമൊക്കെ നല്ല സുഖമല്ലേ.. ഒരു പണിയും ചെയ്യണ്ട.. ഉണ്ണാൻ നേരത്ത് ഊണുമേശയിലെത്തും..കഴിച്ച പാത്രം പോലും അവിടെയിട്ട് എണീറ്റു പോവുകയും ചെയ്യും. ആർക്കും ഒരു…
കാനനവിലാസം ഗവ.യു.പി.സ്കൂളിലെ ആറാംക്ലാസുകാരാണ് റാബിറ്റി മുയല്‍ക്കുട്ടിയും ടൊര്‍ട്ടിന്‍ ആമക്കുട്ടനും. രണ്ടുപേരും അടുത്ത ചങ്ങാതിമാര്‍. എപ്പോഴും ഒരുമിച്ചാണ് നടപ്പ്. പഠിത്തത്തില്‍ രണ്ടുപേരും ബഹുമിടുക്കര്‍. അധ്യാപകരോടും വീട്ടുകാരോടും അനുവാദം ചോദിച്ച് രണ്ടുപേരും കൂടെ പലപ്പോഴും പഠനയാത്ര പോകാറുണ്ട്. അങ്ങനെ കാടായ കാടെല്ലാം അവര്‍ ചുറ്റിസഞ്ചരിക്കും. ഒത്തിരി കാര്യങ്ങള്‍ നേരിട്ട് പഠിക്കും. ഇത്തവണ അവര്‍ ദിവസങ്ങള്‍ നീണ്ട ഒരു യാത്രയാണ് നടത്തിയത്. എങ്ങോട്ടെന്നല്ലേ. പേരുകേട്ട കേരളമെന്ന ദേശത്ത്. തങ്ങളുടെ സമപ്രായക്കാരായ കുട്ടികള്‍ പഠിക്കുന്ന ഒരുപാട്…
ലൈക്കണോ, അതെന്ത് ചെടിയാ? കേട്ടോളൂ. ലൈക്കൺ എ­ ന്നത് ഒരു ചെടിയല്ല. പരസ്പരാശ്രിതത്വമാണ്. രണ്ടു സസ്യങ്ങൾ ചേർന്ന സഹജീവനമാണ് ലൈക്കൺ. തെങ്ങിലും കവുങ്ങിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത നിറത്തിലും ചാരനിറത്തിലുമുള്ള പാടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?ഇവ ഒരിനം ലൈക്കണുകൾ ആണ്. ഇനി നോക്കാൻ മറക്കരുതേ. ഇതിൽ ആരൊക്കെയാണ് കൂട്ടുകാർ. മറ്റാരുമല്ല, ചില പ്രത്യേകതരം ആൽഗകളും ഫംഗസുകളുമാണ് . ആൽഗ പച്ച നിറമുള്ളതും സ്വയം ഭക്ഷണം നിർമിക്കാൻ കഴിയുന്നതുമായ സസ്യമാണ്. വയലിലും കുളങ്ങളിലും മാറ്റും…
Page 6 of 85