കാരൂരിന്റെ നളിനി മലയാള ചെറുകഥാ സാഹിത്യത്തിൽ തലയെടുപ്പോടെ നിൽക്കുന്ന വളരെ കുറച്ച് സ്ത്രീ കഥാപാത്രങ്ങളെയുള്ളു. അതിൽ മുന്നിൽ നില്‍ക്കുന്നു എന്നു തോന്നിയ മൂന്നു പേരെ പരിചയപ്പെടാം. ഒന്നാമത്തവൾ കാരൂരിന്റെ (കാരൂര്‍ നീലകണ്ഠപ്പിള്ള) നളിനിയാണ്. വളരെ സൂക്ഷ്മതയോടു കൂടിയാണ് കാരൂർ നളിനിയെ സൃഷ്ടിച്ചിരി ക്കുന്നത്. അവതരിപ്പിക്കുന്നതിൽ ഒരു വാചാലതയുമില്ല. നളിനിയും ജനസംഖ്യ എടുക്കാൻ വന്ന എന്യൂമറേറ്ററും തമ്മിലുള്ള സംഭാഷണ രീതിയിലാണ് കഥാഘടന. എന്യൂമറേറ്റർക്ക് വസ്തുതകളേ വേണ്ടൂ. പക്ഷേ, ആ വസ്തുതകൾ കൊടുക്കാനല്ല…
“കുട്ടിക്കാലത്തേ ഞാനൊരു കൊച്ചു കുട്ടിയായിരുന്നേ.. മൂന്നാമത്തെ വയസ്സിൽ ഞാനൊരു കൊച്ചു വിമാനമുണ്ടാക്കി.. അന്നേ ഞാനൊരു മിടുക്കനാണെന്ന് എല്ലാവരും സമ്മതിച്ചു. ഞങ്ങളുടെ വീട്ടിലെ കുഴിയാന, ഉറുമ്പ്, പാമ്പ്… ഇവരെയൊക്കെ ഞാൻ അതിൽ കയറ്റും. പിന്നേ, പാമ്പില്ലാട്ടോ.. അത് ഞാൻ വെറുതേ പറഞ്ഞതാ.. ഒരു നാലു വയസ്സായപ്പോൾ ഞാൻ ഈ വിമാനത്തിൽ കയറി നാടു വിട്ടു. ഇനിയേ, ഞാനൊരു സത്യം പറയാം. ഞാൻ ശരിക്കും ഞാനല്ല.. ഞാനൊരു സ്വർണമത്സ്യമാണ്. ഞാൻ വേഷം മാറിയിട്ടാണ്…
സിദ്ധാര്‍ഥ് എന്ന കുട്ടി എറണാകുളത്ത് പതിനൊന്നില്‍ പഠിക്കുന്നു. ഇവിടെ ദര്‍ബാര്‍ ഹാളില്‍ അവന്റെ ചിത്രപ്രദര്‍ശനം കണ്ടു കഴിഞ്ഞപ്പോള്‍ ജനുവരി ഏഴ്, ഞായറാഴ്ച ശരിക്കും ഞായറാഴ്ചയായി മാറി. ജനുവരി മൂന്ന് മുതല്‍ അന്നു വരെ ആയിരുന്നു പ്രദര്‍ശനം. ആദ്യത്തെ ചുമരില്‍ സിദ്ധാര്‍ഥ് ഒരു കലണ്ടറിനു വേണ്ടി വരച്ച പടങ്ങളായിരുന്നു. സമുദ്രവും അതിലെ ജീവജാലവും ആയിരുന്നു കലണ്ടറിന്റെ പ്രമേയം. കടലിനെ കുറിക്കുന്ന ചലനം ഈ ചിത്രങ്ങളിലെ ജീവികളെയെല്ലാം ആവേശിച്ചതായി തോന്നി. ഇഴഞ്ഞു പോകു…
Page 5 of 85