കേരളത്തെക്കുറിച്ച് പറയുമ്പോള്‍ അഭിമാനപൂര്‍വമാണ് നാം ഓണത്തെക്കുറിച്ച് പറയാറ്. അത് നമ്മുടെ ദേശീയോത്സവമാണ് എന്ന് പറയും. ഇന്ത്യയൊട്ടാകെ പരിഗണിച്ചാലോ ഇത്തരത്തിലുള്ള നിരവധി ഉത്സവങ്ങളായി. ഹോളി, ബിഹു, ബുദ്ധപൂര്‍ണിമ, നവറോജ്, പൊങ്കല്‍, ദീപാവലി, ദസറ, ഈദ്, ക്രിസ്‌മസ്, ദുര്‍ഗാപൂജ… ഉത്സവങ്ങളുടെ ലിസ്റ്റ് പെട്ടെന്ന് തീരില്ല. ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണ്. ഉത്സവങ്ങള്‍ പല തരമുണ്ട് അല്ലേ. മതപരമായ ഉത്സവങ്ങള്‍, കാര്‍ഷികോത്സവങ്ങള്‍, സാഹിത്യോത്സവങ്ങള്‍, പുസ്തകോത്സവങ്ങള്‍, വര്‍ണോത്സവങ്ങള്‍, കലോത്സവങ്ങള്‍, ബാലോത്സവങ്ങള്‍… ഹോ എത്രയെത്ര തരം! ഉത്സവം…
"ആരാ പാട്ടു പാടുക?" ഞായറാഴ്ചക്കൂട്ടത്തില്‍ ആവശ്യമുയര്‍ന്നു "ഞാന്‍ പാടാം. നാടന്‍ പാട്ടാ" "അതു മതി അതു മതി " അവള്‍ പാടിത്തുടങ്ങി എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല് എന്തു തന്റെ തീണ്ടലാണ് എന്തു തന്റെ തീണ്ടലാണ് തമ്പുരാന്റെ തീണ്ടല് (4) "നാടന്‍ പാട്ടാ കൂട്ടരേ, ഏറ്റുപാടണം. ചുമ്മാ കേട്ടിരുന്നാപ്പോര. എങ്കിലേ പാടൂ. സമ്മതിച്ചോ? ഇപ്പോ പാടിയ വരികള്‍ ഏറ്റു പാടിയാലും മതി. ഞാന്‍ പാടി നിറുത്തുമ്പോ പാടണം" എല്ലാവരും…
ഉള്ളി എന്ന തലക്കെട്ടു കൊടുത്തെങ്കിലും മലയാളിക്കിത് ചുവന്നുള്ളി, ചെറിയ ഉള്ളി, സാമ്പാര്‍ ഉള്ളി എന്നെല്ലാം പറയുന്ന ഇംഗ്ലീഷിലെ ഷാലട്ട് (shallot) ആണ്. തമിഴില്‍ വെങ്കായം എന്നും ഹിന്ദിയില്‍ കാന്തയെന്നും പേര്. വലിയ ഉള്ളി നമുക്കു സവാളയാണ്. ഈ രണ്ട് ഉള്ളികളും ആലിയം സെപാ കുടുംബത്തില്‍പ്പെട്ടവയാണ്. ലില്ലി വര്‍ഗ്ഗത്തില്‍പ്പെട്ടവ. ചെറിയ ഉള്ളിച്ചെടിയുടെ ചുവട്ടില്‍ മണ്ണിനടിയില്‍ ഒരു ഉള്ളിക്കൂടം തന്നെ കാണാനാകും. വേരുകള്‍ പുറപ്പെടുന്ന ഒരു കാണ്ഡത്തിനു മുകളിലായി ജലാംശം കൂടുതലുള്ള ദളങ്ങള്‍…
സുനന്ദ എന്ന അഞ്ചാം ക്ലാസുകാരി ആ പൂവ് തന്നെ നോക്കി ക്കൊ ണ്ടുനിന്നു. മനോഹരമായ വെളുത്ത പൂക്കളായിരുന്നു ആ കൊച്ചു മരം നിറയെ. പ്രകൃതിയുടെ അനന്യമായ സൗന്ദര്യത്തില്‍ ലയിച്ചുപോയ സുനന്ദ, തന്റെ അടുത്ത് വന്ന് നിന്ന സ്‌ത്രീയെ കണ്ടതേ ഇല്ല. അവരുടെ ഹലോ, കേട്ടാണ് സുനന്ദ ഞെട്ടിയുണര്‍ന്നത്. “മോളുടെ പേരെന്താ?” “സുനു, സുനന്ദ.” ഉത്തരം നല്‍കിക്കൊണ്ട് അവള്‍ പൂമരത്തിന് നേരെ വിരല്‍ചൂണ്ടി. “ഞാനിത് നോക്കുകയായിരുന്നു. നല്ല ഭംഗി!” അവരുടെ മുഖത്തും…
“സയന്‍സാല്‍ ദീപ്തമീ ലോകം സയന്‍സാലഭിവൃദ്ധികള്‍ സയന്‍സെന്യേ തമസ്സെല്ലാം.. സയന്‍സിന്നു തൊഴുന്നു ഞാന്‍” കെ. അയ്യപ്പന്‍ എന്ന പേര് അത്ര പരിചിതമാവണമെന്നില്ല. സഹോദരന്‍ അയ്യപ്പന്‍ എന്നുപറഞ്ഞാല്‍ അറിയാത്തവരാരുമുണ്ടാവില്ല. അദ്ദേഹം എല്ലാവരുടെയും സഹോദരനായിരുന്നു. പക്ഷേ, ആ പേരു വന്നത് അങ്ങനെയല്ല; ‘സഹോദരന്‍’ എന്ന പത്രം പ്രസിദ്ധീ കരിച്ചതുകൊണ്ടാണ്. 1889 ആഗസ്റ്റ് 22ന് എറണാകുളം ജില്ലയിലെ ചെറായിയിലാണ് അയ്യപ്പന്‍ ജനിച്ചത്. ജാതിചിന്ത കൊടികുത്തിവാണ കാലമായിരുന്നു അത്. ഈഴവര്‍ തങ്ങളുടെ താഴെ എന്നു കരുതുന്ന ജാതിക്കാര്‍ക്ക്…
Page 4 of 85