ചിലരുടെ ജീവിതനേട്ടങ്ങള്‍ മറ്റുള്ളവരെ വിസ്മയപ്പെടുത്തും. നേട്ടങ്ങള്‍ കൊണ്ടു മാത്രമല്ല ജീവിതം കൊണ്ടു തന്നെ എല്ലാവരെയും വിസ്മയപ്പെടുത്തിയ ഒരാളായിരുന്നു ഇയ്യിടെ അന്തരിച്ച സ്റ്റീഫന്‍ ഹോക്കിങ്ങ് എന്ന ശാസ്‌ത്രജ്ഞന്‍. ഇനി അധികാലം ജീവിച്ചിരിക്കില്ല എന്ന് 1963 ല്‍ ഡോക്ടര്‍മാര്‍ തീര്‍പ്പു കല്‍പ്പിച്ച ഒരാള്‍ 2018 വരെ ജീവിച്ചു എന്നത് മാത്രമല്ല അതിശയം! അദ്ദേഹം ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനു ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്‌ത്ര പ്രതിഭയായി അറിയപ്പെടുകയും ചെയ്തു!! ദേഹം മുഴുവന്‍ തളര്‍ന്ന്,…
"ചേച്ചീ. . .ചേച്ചീ..." ചേതന്‍ സ്കൂള്‍ വിട്ടു വന്നതേ കൂവിയാര്‍ത്തു കൊണ്ടാണ്. അവനിന്ന് കാര്യമായി എന്തോ പണിയുണ്ട്. അതാണീ വെപ്രാളം. അമ്മു മനസ്സിലോര്‍ത്തു. "എന്താടാ, ബഹളം വെക്കുന്നത്. ഞാന്‍ അകത്തുണ്ട്. നീയിങ്ങ് വാ. എന്താ നിനക്ക് വേണ്ടത്?” ചേതന്റെ മുഖം വാടി. "ദേ, ആളു വലിയ ഗൗരവത്തിലായല്ലോ? പെണങ്ങാതെ, ചേച്ചി ചുമ്മാ പറഞ്ഞതല്ലേ, എന്താ വേണ്ടത് ബ്രോ, പറ." "അതേ, ചേച്ചീ..സയന്‍സ് ടീച്ചര്‍ നാളേയ്ക്ക് ഏതെങ്കിലും ശാസ്‌ത്ര കഥകളെക്കുറിച്ച് എഴുതാന്‍…
ഛെ. അത് മോശമായിപ്പോയി. അഭിപ്രായവ്യത്യാസം പറയുന്നതില്‍ തെറ്റില്ല. പക്ഷേ, ക്ലാസിലെ ഒരു ചര്‍ച്ചയാണ് എന്ന് പോലും ഓര്‍ക്കാതെ ‍ഡസ്കിലടിച്ച് ശബ്ദമുയര്‍ത്തിയാണ് അന്നേരം സംസാരിച്ചത്! അങ്ങിനെയൊരു വികാരാവേശത്തിന്റെ കാര്യമെന്തായിരുന്നു? അതും നിമിഷ വളരെ കൃത്യമായി അവളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചപ്പോള്‍. എന്റെ വാദമുഖങ്ങള്‍ക്ക് ശക്തി പോരാ എന്ന് തോന്നിയതുകൊണ്ടായിരിക്കാം ശബ്ദമുയര്‍ത്തി വൈകാരികമായ അന്തരീക്ഷം രൂപപ്പെടുത്താന്‍ ശ്രമിച്ചത്. നാളെ ക്ഷമ പറയണം എല്ലാരോടും. സിനിമയും സമൂഹവും എന്ന വിഷയത്തിലായിരുന്നു ക്ലാസ്സിലെ ഡിബേറ്റ്. ജനപ്രിയ സിനിമകള്‍…
പണ്ട്,വളരെപ്പണ്ട്, കുനിശ്ശേരി, പെരുമ്പ ടപ്പ് സ്വരൂപത്തിന്റെ അധീനതയില്‍ ആയിരുന്നത്രേ. പാലക്കാടിന്റെ അൽപ്പം തെക്കു മാറിയുള്ള ഒരു ഗ്രാമമാണ് ഞങ്ങടെ കുനിശ്ശേരി . നെൽപ്പാടങ്ങളും ചെറു ചെറു കുന്നുകളും ഗായത്രിപ്പുഴയും ഒക്കെയുള്ള ഒരു ഗ്രാമം. കുനിശ്ശേരി പിടിക്കാൻ സാമൂതിരി പട നയിച്ചെത്തി. യുദ്ധത്തിൽ പടനായന്മാരെ യൊന്നടങ്കം സാമൂതിരിപ്പട കൊന്നു. എന്നാ ലും, സാമൂതിരി യുദ്ധത്തിൽ തോറ്റുപോയി! എങ്ങനെയെന്നോ? അന്നാട്ടിലെ ധീരവ നിതകൾ ചൂലും മുറവുമായി യുദ്ധത്തിനിറങ്ങി. ചൂലും മുറവും, വാളും പരിചയുമാണെന്നാണ്…
വയനാട് ജില്ലയിൽ ആദി വാസി വിഭാഗങ്ങൾ ഏറ്റവും കൂടുതൽ ഒത്തു ചേരുന്ന ഉത്സവമാണ് വള്ളിയൂർക്കാവ് ഉത്സവം. കബനി നദിയുടെ പ്രധാന കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്താണ് വള്ളിയൂർക്കാവ് സ്ഥിതിചെയ്യുന്നത്. മീനം ഒന്നു മുതൽ പതിനാല് വരെയാണ് ഉത്സവം നടക്കുന്നത്‌. പണ്ടുകാലത്ത് ജന്മിമാർ അടിമപ്പണി ക്കായി പണിയ, അടിയ, വിഭാഗത്തിൽപ്പെട്ട ആദിവാസികളെ വിലയ്ക്ക് വാങ്ങിയിരുന്നത് വളളിയൂർക്കാവ് ഉത്സവത്തിൽ വെച്ചായിരുന്നു! ചന്തകളിൽ നിന്നും ആടുമാടുകളെ വാങ്ങു ന്നത് പോലെ ആദിവാസികളെയും അടി മപ്പണിക്കായി…
വടക്കന്‍ മലബാറിലെ തെയ്യങ്ങളുമായി സാമ്യമുള്ള ഒരു അനുഷ്ഠാനകലയാണ് പടയണി. തെക്കന്‍ കേരളത്തിലെ പത്ത നംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ ദേവീക്ഷേത്രങ്ങളിലാണ് പടയ ണി നടക്കാറ്. കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി പടയണിയെ കണക്കാക്കാം. കമുകിന്‍പാള കലാഭംഗിയോടെ മുറിച്ച്, നിയതമായ ആകൃതിയില്‍ ചെത്തിയെടുത്ത് പച്ച ഈര്‍ക്കില്‍കൊണ്ട് കൂട്ടിയോജിപ്പിച്ച്, കുരുത്തോലയും വര്‍ണക്കടലാസും കൊണ്ട് അലങ്കരിച്ച്, ചെങ്കല്ല്, കരി, മഞ്ഞള്‍ എന്നി വകൊണ്ട് നിറം കൊടുത്താണ് കോലങ്ങള്‍ ഉണ്ടാക്കുക. ഈ കോലങ്ങള്‍ക്ക്…
ഇതര മതസ്ഥർക്കിടയിലുള്ള പൂരങ്ങൾ, നേർച്ചകൾ എന്നിവ പോലെ ക്രിസ്തു മത വിശ്വാസികൾ ആഘോഷപൂർവ്വം കൊ ണ്ടാടുന്നവയാണ് പള്ളിപ്പെരുന്നാളുകൾ.വിശുദ്ധ പുണ്യാളന്മാരുടെ തിരുന്നാളാഘോഷങ്ങളാണ് പള്ളിപ്പെരുന്നാളുകൾ. തോമാശ്ലീഹ, ഗീവർഗീസു പുണ്യാളൻ, പരിശുദ്ധമറിയം തുടങ്ങി ഒട്ടേറെ വിശുദ്ധരുടേയും ക്രിസ്തുശിഷ്യരുടേയും ആണ്ടറുതികൾ ഇങ്ങനെ ആചരിക്കാറുണ്ട്. പെരുംനാൾ അഥവാ വലിയനാൾ എന്ന വാക്കാണ് പെരുന്നാളായത്. ഈസ്റ്ററും ക്രിസ്‌മസു­മൊക്കെ പെരുന്നാളുകളാണ്. നേർച്ചകളിലും പൂരങ്ങളിലും കാണാറുള്ളതു പോലെ കൊടിയേറ്റ്, പ്രാർത്ഥന, ഊട്ട്, റാസ അഥവാ ഘോഷയാത്ര, വാദ്യമേളങ്ങൾ, വെടിക്കെട്ട് എന്നിവയെല്ലാം തിരുന്നാളാഘോ…
പൂരമെന്ന വാക്കിന് വടക്കൻ മലബാറിൽ അർത്ഥം വേറെയാണ്. വളപട്ടണം പുഴയ്ക്കും ചന്ദ്രഗിരി പുഴയ്ക്കും ഇടയിലുള്ള നാട്ടുകാർക്ക് ‘തൃശ്ശൂർപൂരം’ പോലുള്ള പൂരമല്ല “പൂരം”. മീനമാസത്തിലെ കാർത്തികമുതൽ പൂരം നക്ഷത്രം വരെയുള്ള നാളുകളിൽ ഭഗവതിക്കാവുകളിലും വീടുകളിലും ഉള്ള ഒരു ആഘോഷമാണത്. ശിവൻ നോക്കി ദഹിപ്പിച്ച കാമദേവനെ പുനർ ജനിപ്പിക്കാനായി ഭാര്യയായ രതീദേവി വിഷ്ണു സങ്കീർത്തനങ്ങൾ മുഴക്കി പൂജ നടത്തിയതായുള്ള പുരാണ കഥയുണ്ടല്ലൊ. അതിൽ ഊന്നി, വസന്തകാലത്ത് പ്രായപൂർത്തിയകാത്ത പെൺകുട്ടികൾ മണ്ണുകൊണ്ടും പൂക്കൾ കൊണ്ടും…
ഔലിയാക്കളുടെ ഓർമ്മ പുതുക്കലാണ് നേർച്ചകൾ. എന്താണീ ഔലിയാ ക്കള്‍? വിശുദ്ധ പണ്ഡിത ശ്രേഷ്ഠരാണ് ഔലി യാക്കൾ. അവരുടെ മഖ്ബറകൾ അഥവാ ശവകുടീരങ്ങൾ കേന്ദ്രീകരിച്ചാണ് നേർച്ചകൾ കൊണ്ടാടാറ്. മഖ്ബറകളെ ജാറങ്ങൾ എന്നും പറയാറുണ്ട്. മഖ്ബറകൾ സാധാര ണയായി പള്ളികളിലാണ് ഉണ്ടാകാറുള്ളത്. മുസ്ലിം ജനവിഭാഗങ്ങളാണ് നേർച്ചകൾക്ക് നേതൃത്വം നല്‍കാറുള്ളതെങ്കിലും നാനാജാതി മതസ്ഥരും പങ്കെടുത്ത് നേർച്ചകൾക്ക് ഒരു മത നിരപേക്ഷ സ്വഭാവം കൈവരാറുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട നേർച്ചകൾ ചാവക്കാട്, മണത്തല, പട്ടാമ്പി, കൊണ്ടോട്ടി, ബി.പി.അങ്ങാടി,…
ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നിൽക്കും കുതിര. ഈ കടങ്കഥയിലെ കഥാപാത്രം കുതിരയല്ല, ചെരുപ്പാണെന്ന് എല്ലാവർക്കുമറിയാം. അതുപോലെ എടുപ്പുകുതിര അല്ലെങ്കിൽ കെട്ടുകുതിരയ്ക്കും കുതിര എന്ന ജന്തുവുമായി ഒരു ബന്ധവുമില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഒരു അനുഷ്ഠാനമാണ് കെട്ടുകുതിരകൾ. മകരം, കുംഭം, മീനം മാസങ്ങളിൽ കാവുകളിലാണ് മുഖ്യമായും ഈ കെട്ടുകാഴ്ച അരങ്ങേറുന്നത്. മനുഷ്യന് നിർമ്മിക്കാൻ സാധ്യമായ ഭീമൻ രൂപങ്ങളാണിവ. പതിനഞ്ചു മീറ്റർ വരെ ഉയരമുള്ള കാഴ്ചയുടെ…
Page 3 of 85