എന്റെ പേരമകള്‍, മകളുടെ മകള്‍, എസ്റയ്ക്ക് അഞ്ചു വയസ്സ്. അവളൊരു ചിത്രം വരച്ചു. എന്നെ നോക്കി, ചിത്രമുയര്‍‍‍‍‍ത്തി എസ്റ പറഞ്ഞു: ‘ബാപ്പാ, ഇതെന്റെ നക്ഷത്രങ്ങളാ.’ ഞാനഭിനന്ദിച്ചു. എസ്റ വരച്ചത് അവളുടെ നക്ഷത്രങ്ങള്‍. മനുഷ്യര്‍‍‍‍‍ കൂട്ടമായും ഒറ്റയ്ക്കും അവരവരുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ ശ്രമിക്കുന്നു. മനുഷ്യര്‍‍‍‍‍ എത്രയോ കാലമായി വരയ്ക്കുന്നു. മുപ്പതിനായിരത്തിലധികം കൊല്ലമായി മനുഷ്യര്‍‍‍‍‍ ചിത്രം വരയ്ക്കുന്നുവെന്ന് അവളറിയാന്‍ പോകുന്നേയുള്ളൂ. ആദ്യമൊക്കെ മനുഷ്യര്‍‍‍‍‍ മണലിലും മരത്തൊലിയിലുമൊക്കെ ചിത്രം വരച്ചിരിക്കണം. ഗുഹാമനുഷ്യര്‍‍‍‍‍ ഗുഹകള്‍ക്കുള്ളില്‍ വരച്ച…
ജീവിതത്തില്‍ ചിത്രം വരയ്ക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? ഇല്ല എന്ന് ഉറപ്പിച്ചു പറയാമെന്നാണ് തോന്നുന്നത്. വീട്ടില്‍ കൊച്ചു കുഞ്ഞുങ്ങളുണ്ടോ? നിങ്ങളവരുടെ വരകളെ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു വയസ്സ് പിന്നിട്ട് കഴിയുമ്പോഴേയ്ക്കും കുഞ്ഞുവാവമാര്‍ തകൃതിയായ വര തുടങ്ങിയിട്ടുണ്ടാവും. ഇരുന്നും കിടന്നും നിന്നും, കുനുകുനാ കുനുകുനാ, കിട്ടിയ പുസ്തകങ്ങളിലും വര്‍ത്തമാനപ്പത്രങ്ങളിലും ചുമരിലും തറയിലും... എവിടെയാണ് ഒത്തുകിട്ടുന്നത് അവിടെയെല്ലാംwനയും പെന്‍സി ലും ക്രയോണും കരിക്കട്ടയും.. കയ്യില്‍ കിട്ടുന്നതെന്തോ അതുപയോഗിച്ച്... ഒരു ലക്ഷ്യവുമില്ലാതെ വരച്ചു കൂട്ടുന്ന വരകള്‍ ക്രമേണ നിശ്ചിത…
‘കളിച്ചു നടന്നാൽ ഭാവിയിൽ വല്ല ജോലിയും കിട്ട്വോ?’ കളിക്കുന്ന കുട്ടികളോട് പലരും ഇങ്ങനെ ചോദിക്കുന്നതു കേൾക്കാം. കളിച്ച് കളിച്ച് ലോകപ്രശസ്തരായ എത്രയോ പേരെക്കുറിച്ച് അറിയാമെങ്കിലും ഇത്തരം ചോദ്യങ്ങളങ്ങനെ തുടർന്നു കൊണ്ടേയിരിക്കും. സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസത്തെ നോക്കൂ.. പഠനത്തിൽ സച്ചിൻ പിന്നാക്കമായിരുന്നു. പത്താം ക്ലാസ്സ്‌ തോറ്റു. എന്നിട്ടോ, അതേ സച്ചിന്റെ ജീവിതം ഇന്ന് കുട്ടികൾ പാഠപുസ്തകത്തിൽ പഠിക്കുന്നു. കൂടാതെ ഇന്ത്യൻ വായു സേനയുടെ രാജ്യപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതൊരുദാഹരണം…
"സച്ചൂ.. ഡാ....നീയെന്താ ഇന്ന് കളിക്കാന്‍ വരാഞ്ഞേ?” "ആരാദ്? അനുക്കുട്ടിയാണോ? കേറിവാ മോളേ..” "ഇല്ല ആന്റീ.. മേല് മുഴോന്‍ മണ്ണാ..” "അതൊന്നും സാരല്ല. കയ്യും കാലും കഴുകി വാ.. ദേ ഞാന്‍ നല്ല കൊഴുക്കട്ട ഉണ്ടാക്കീട്ടുണ്ട്. കഴിച്ചിട്ട് പോ.” "ഹായ്.. കൊഴുക്കട്ട!! ഇന്നെന്താ വിശേഷം?” "നിങ്ങള്‍ക്കൊക്കെ കൊഴുക്കട്ട വല്യ ഇഷ്ടാണെന്ന് എനിക്കറിയാലോ.” "അതു ചുമ്മാ ആണ് അനൂ.. അമ്മ നമ്മക്ക് വേണ്ടി ഉണ്ടാക്കീതൊന്നുമല്ല.. വിരുന്നുകാരുണ്ട്. അതോണ്ടാ..” "അയ്യോ.. വിരുന്നുകാരുണ്ടോ? പറയണ്ടേ ആന്റീ?…
തലതിരിഞ്ഞ ചോദ്യം അല്ലേ? രണ്ട് പുസ്തകങ്ങള്‍ മേശപ്പുറത്ത് വച്ചിട്ട് മേശമേല്‍ എത്ര പുസ്തകങ്ങളുണ്ട് എന്ന് ചോദിച്ചാല്‍ മറുപടി എന്തായിരിക്കും? തീര്‍ച്ചയായും രണ്ട് എന്ന് തന്നെ. മേശപ്പുറത്തുള്ള പുസ്തകങ്ങള്‍ക്ക് മുകളില്‍ മൂന്ന് പുസ്തകങ്ങള്‍ കൂടി വച്ച് ഇപ്പോള്‍ എത്ര പുസ്തകങ്ങള്‍ ഉണ്ട് എന്ന് ചോദിച്ചാല്‍ എന്തായിരിക്കും മറുപടി? രണ്ട് പുസ്തകളും മൂന്ന് പുസ്തകങ്ങളും കൂട്ടിവെച്ച് എണ്ണിയെടുക്കുമ്പോള്‍ അഞ്ച് പുസ്തകങ്ങള്‍ എന്ന് ഉത്തരം കിട്ടുന്നു. ഇനി ചോദ്യം മറ്റൊരു വിധത്തിലാവട്ടെ. മൂന്നും രണ്ടും…
കളിക്കാനിഷ്ടമുള്ള കുട്ടികളും കളിക്കാനിഷ്ടമില്ലാത്ത കുട്ടികളും ഉണ്ടാവുമോ? ഇല്ലേയില്ല. കളിക്കാനിഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവുകയേയില്ല. ലോകത്തിന്റെ ഒരു ഭാഗത്തും അത്തരക്കാർ കാണില്ല. കുട്ടികളുടെ അവകാശങ്ങളിൽ ഏറ്റവും മുഖ്യമായ ഒന്നാണ് കളിക്കാനുള്ള അവകാശം. അവർ ഏറ്റവും ഇഷ്ടപ്പെടുന്നതും ആ അവകാശം അനുഭവിക്കുവാൻ തന്നെയാണ്. തന്നത്താനെ കുഞ്ഞുങ്ങൾ കളിയുടെ ലോകത്തിലേക്കു പ്രവേശിക്കുന്നു. തൊട്ടിലിലുള്ള കുഞ്ഞും അവിടെ കിടന്നു കളിക്കുന്നതു കാണാം. അവർക്കതിൽ നിന്നും ലഭിക്കുന്ന സന്തോഷം അതിരില്ലാത്തതാണ്. കുട്ടി വലുതായി വലുതായി വരുമ്പോൾ കളിക്കുന്ന കളിയുടെ…
കായിക മികവിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിന്റെയും മുമ്പിലായിരുന്നു കേരളം. എന്നാല്‍ സ്ക്കൂള്‍ കുട്ടികളുടെ കായികക്ഷമതയെപ്പറ്റിയുള്ള പഠനങ്ങള്‍ മറ്റൊരു കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ യു.പി, ഹൈസ്ക്കൂള്‍ വിദ്യാര്‍ഥികളില്‍ 86% പേരും കായികക്ഷമത കുറഞ്ഞവരാണ്. ക്ഷമതയുള്ള 14% പേരില്‍ത്തന്നെ കേവലം 3.93 ശതമാനത്തിനു മാത്രമേ അത്‌ലറ്റുകള്‍ക്കാവശ്യമുള്ള ആരോഗ്യനിലയുള്ളുവത്രേ! പെണ്‍കുട്ടികളുടെ കണക്കു മാത്രം നോക്കുമ്പോള്‍ സ്ഥിതി അതിലും മോശം. അവരില്‍ കായികക്ഷമതയുള്ളവരുടെ ശതമാനം 12 ല്‍ താഴെ മാത്രം. ലോകാരോഗ്യ സംഘടനയുടെ കണക്കു…
അവര്‍ വീണ്ടും യുറീക്കയ്ക്ക് എഴുതി. ആരെന്നോ? റാബിറ്റിയും ടൊര്‍ട്ടിനും. ഓര്‍മ വന്നില്ലേ. കാനനവിലാസം ഗവ. യു പി സ്കൂളിലെ ആറാം ക്ലാസ്സുകാര്‍. ഇത്തവണയും അവര്‍ കുറേ സ്കൂളുകളില്‍ പോയി കണ്ട വിശേഷങ്ങളാണ് യുറീക്കാമാമന് എഴുതിയത് (അടുത്ത പേജുകളുടെ അടിവശത്ത് നോക്കണേ). അവര്‍ കണ്ട പല സ്കൂളുകളിലും കളിസ്ഥലങ്ങളില്ല. ഉണ്ടായിരുന്ന ഇടങ്ങളില്‍ തന്നെ പുതിയ ബില്‍ഡിങ്ങ് ബ്ലോക്കുകള്‍ വന്നപ്പോള്‍ കളി സ്ഥലങ്ങള്‍ പാതിയായി ചുരുങ്ങി. ചില സ്വകാര്യ സ്കൂളുകളുടെ ഗ്രൗണ്ടുകളില്‍ മതില്‍…
വിദേശ ഭാഷകളില്‍ വരുന്ന സിനിമകള്‍ നിങ്ങള്‍ക്ക് ആസ്വദിച്ച് കാണാന്‍ കഴിയുമോ? ആട്ടെ, ലോകത്ത് എത്ര ഭാഷകളുണ്ടെന്നാണ് നിങ്ങളുടെ ധാരണ. പറയാം, ഞെട്ടണ്ട. ഏതാണ്ട് ഏഴായിരം ഭാഷകള്‍ ലോകത്ത് നിലവിലുണ്ടത്രേ. ഒരു ലക്ഷത്തിലധികം പേര്‍ സംസാരിക്കുന്ന ഭാഷകള്‍ തന്നെ നൂറിനടുത്ത് വരും. എല്ലാ വർഷവും മനോഹരമായ നൂറുകണക്കിന് സിനിമകൾ ഈ ഭാഷകളിലൊക്കെയായി പുറത്ത് വരുന്നുമുണ്ട്. അപ്പോള്‍ ആ സിനിമകളൊക്കെ ആസ്വദിക്കാനോ? സിനിമയുടെ ദൃശ്യഭാഷ ആർക്കും മനസിലാകും എന്നൊക്കെയാണ് പറയാറെങ്കിലും സംഭാഷണ പ്രധാനമായ…
ഒരു ഒമ്പതു വയസ്സുകാരൻ എന്തൊക്കെ പുസ്തകങ്ങൾ വായിക്കും? ഏതൊക്കെ ടി.വി. പരിപാടികൾ കാണും? എന്തിനെക്കുറിച്ചൊക്കെ ചിന്തിക്കും? - കഥാപുസ്തകങ്ങൾ, കാർട്ടൂണുകൾ, കൂട്ടുകാരൊത്തുള്ള കളികൾ, കുസൃതികൾ എന്നൊക്കെയാണ് നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങൾ തീർച്ചയായും യങ് ഷെൽഡൻ എന്ന, സി.ബി.എസ് ചാനലിലെ സീരിയൽ കാണണം. യങ് ഷെൽഡൻ 21 എപ്പിസോഡുകളിലായി പരന്നുകിടക്കുന്ന ഒരു അടിപൊളി സീരിയലാണ്. അസാധാരണ ബുദ്ധിശക്തിയും അസാധാരണ ഭയങ്ങളും ഉള്ള ഷെൽഡൻ കൂപ്പർ എന്ന ഒമ്പതുവയസ്സുകാരന്റെ രസകരമായ ജീവിതമാണ് ഈ…
Page 2 of 85