തെക്കന്‍ദിക്കില്‍ നിന്നും (ദക്ഷിണേന്ത്യ) ഒരു നാടകം ഉണ്ടാകുന്നത് ആകാശത്ത് പൂക്കളുണ്ടാകുന്നതുപോലെയും മണലില്‍ നിന്ന് എണ്ണ വരുന്നതുപോലെയും സംഭവിക്കാനിടയില്ലാത്ത കാര്യമാണെന്ന് പറയപ്പെട്ടിരുന്ന ഒരു കാലത്താണ് ആശ്ചര്യചൂഡാമണി എന്ന സംസ്‌കൃത നാടകം ഉണ്ടാകുന്നത്. ശക്തിഭദ്ര മഹാകവിയാണ് ഈ കൃതിയുടെ കര്‍ത്താവ്. പത്തനംതിട്ട ജില്ലയിലെ അടൂര്‍ താലൂക്കില്‍പ്പെട്ട കൊടുമണ്‍ ഗ്രാമമാണ് ശക്തിഭദ്രന്റെ ജന്മസ്ഥലം. കൊടുമണ്‍ ആസ്ഥാനമായി വാണിരുന്ന ചെന്നീര്‍ക്കര സ്വരൂപം എന്ന രാജകുടുംബത്തിലെ രാജാവായിരുന്നു ശക്തിഭദ്രന്‍. എ ഡി ഒമ്പതാം നൂറ്റാണ്ടാണ് കവിയുടെ കാലമെന്ന്…
സാധാരണ എല്ലാ ക്രിസ്മസ് അവധിക്കും അമ്മയുടെ നാട്ടില്‍ പോകാറുണ്ടായിരുന്നു. പക്ഷേ, ഈ യാത്ര കുറച്ച് നീണ്ട ഇടവേളക്ക് ശേഷമായിരുന്നു. അതായിരിക്കും വല്ലാത്തൊരുന്മേഷം. പനിമാറി ഞാന്‍ തലപൊക്കിയതേയുള്ളൂ. യാത്ര ആസ്വദിക്കാന്‍ തുടങ്ങിയത് തന്നെ കടല് പോലെ വിശാലമായി കിടക്കുന്ന തേയിലത്തോട്ടത്തിന്റെ നടുവിലെത്തിയപ്പോഴായിരുന്നു. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഇളംപച്ച നിറത്തിലുള്ള പരവതാനി പോലെ തളിരില തലയാട്ടുന്ന തേയിലച്ചെടികള്‍ അവയെ തഴുകി കിഴക്കു നിന്നും എത്തുന്ന സൂര്യന്റെ സുവര്‍ണരശ്മികല്‍ മഴവില്ല് വിരിക്കുന്നു. തേയിലച്ചെടികള്‍ക്കിടയില്‍…
മലപ്പുറത്തുകാര്‍ ഫുട്‌ബോള്‍ കളി പഠിച്ചത് പഴയ കവാത്തു പറമ്പില്‍ നിന്നാണ്. ഇന്നത്തെ കോട്ടപ്പടി മൈതാനം. വിനോദത്തിനും വ്യായാമത്തിനും സായിപ്പ് പന്തു തട്ടിയപ്പോള്‍ നാട്ടുകാരും കൂടി. ഒപ്പം നിന്നും എതിരു നിന്നും അവരും പഠിച്ചു. ബൂട്ടിട്ട സായിപ്പിനെ സോക്‌സിടാതെ മലപ്പുറത്തുകാര്‍ പലപ്പോഴും കടത്തിവെട്ടി. സായിപ്പ് ചവിട്ടി. നാട്ടുകാര്‍ കൊണ്ടു. കാലില്‍ ചോര പൊടിഞ്ഞിട്ടും പന്തുതട്ടാന്‍ അവര്‍ മടിച്ചില്ല. ആ ചോരപ്പാടുകളില്‍ നിന്ന് വളര്‍ന്നത് കേരളത്തിനും ഇന്ത്യക്കും അഭിമാനമായി മാറിയ ഒരു സംഘം…
പ്ലാനറ്റോറിയത്തില്‍ പോകണമെന്ന് ഞാന്‍ അച്ഛനോട് പറയാന്‍ തുടങ്ങിയിട്ട് കുറെനാളായി. മുഖ്യമന്ത്രി പുതിയ ആംഫി തിയറ്റര്‍ ഉദ്ഘാടനം ചെയ്തു എന്നു ടിവി വാര്‍ത്തയില്‍ കണ്ടത് മുതല്‍ എന്റെ ആഗ്രഹം ഇരട്ടിച്ചു. ഒടുവില്‍ ഈ കഴിഞ്ഞ കര്‍ക്കിടക വാവിന് ഞാനും അമ്മയും അച്ഛനും പ്ലാനറ്റോറിയം കാണാന്‍ പോയി. ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ട നോ മൂണ്‍ ഡേയില്‍ത്തന്നെ അവിടെ പോകാന്‍ തീരുമാനിച്ചത് യാദൃച്ഛികമായിട്ടാണ്. എന്റെ കൂട്ടുകാരി നമിത അവിടെ എത്താമെന്ന് പറഞ്ഞിരുന്നെങ്കിലും അവള്‍ വന്നില്ല. അവളുടെ…
Page 85 of 85