പണ്ട്,വളരെപ്പണ്ട്, കുനിശ്ശേരി, പെരുമ്പ ടപ്പ് സ്വരൂപത്തിന്റെ അധീനതയില്‍ ആയിരുന്നത്രേ. പാലക്കാടിന്റെ അൽപ്പം തെക്കു മാറിയുള്ള ഒരു ഗ്രാമമാണ് ഞങ്ങടെ കുനിശ്ശേരി . നെൽപ്പാടങ്ങളും ചെറു ചെറു കുന്നുകളും ഗായത്രിപ്പുഴയും ഒക്കെയുള്ള ഒരു ഗ്രാമം. കുനിശ്ശേരി പിടിക്കാൻ സാമൂതിരി പട നയിച്ചെത്തി. യുദ്ധത്തിൽ പടനായന്മാരെ യൊന്നടങ്കം സാമൂതിരിപ്പട കൊന്നു. എന്നാ ലും, സാമൂതിരി യുദ്ധത്തിൽ തോറ്റുപോയി! എങ്ങനെയെന്നോ? അന്നാട്ടിലെ ധീരവ നിതകൾ ചൂലും മുറവുമായി യുദ്ധത്തിനിറങ്ങി. ചൂലും മുറവും, വാളും പരിചയുമാണെന്നാണ്…
വയനാട് ജില്ലയിൽ ആദി വാസി വിഭാഗങ്ങൾ ഏറ്റവും കൂടുതൽ ഒത്തു ചേരുന്ന ഉത്സവമാണ് വള്ളിയൂർക്കാവ് ഉത്സവം. കബനി നദിയുടെ പ്രധാന കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്താണ് വള്ളിയൂർക്കാവ് സ്ഥിതിചെയ്യുന്നത്. മീനം ഒന്നു മുതൽ പതിനാല് വരെയാണ് ഉത്സവം നടക്കുന്നത്‌. പണ്ടുകാലത്ത് ജന്മിമാർ അടിമപ്പണി ക്കായി പണിയ, അടിയ, വിഭാഗത്തിൽപ്പെട്ട ആദിവാസികളെ വിലയ്ക്ക് വാങ്ങിയിരുന്നത് വളളിയൂർക്കാവ് ഉത്സവത്തിൽ വെച്ചായിരുന്നു! ചന്തകളിൽ നിന്നും ആടുമാടുകളെ വാങ്ങു ന്നത് പോലെ ആദിവാസികളെയും അടി മപ്പണിക്കായി…
വടക്കന്‍ മലബാറിലെ തെയ്യങ്ങളുമായി സാമ്യമുള്ള ഒരു അനുഷ്ഠാനകലയാണ് പടയണി. തെക്കന്‍ കേരളത്തിലെ പത്ത നംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ ദേവീക്ഷേത്രങ്ങളിലാണ് പടയ ണി നടക്കാറ്. കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി പടയണിയെ കണക്കാക്കാം. കമുകിന്‍പാള കലാഭംഗിയോടെ മുറിച്ച്, നിയതമായ ആകൃതിയില്‍ ചെത്തിയെടുത്ത് പച്ച ഈര്‍ക്കില്‍കൊണ്ട് കൂട്ടിയോജിപ്പിച്ച്, കുരുത്തോലയും വര്‍ണക്കടലാസും കൊണ്ട് അലങ്കരിച്ച്, ചെങ്കല്ല്, കരി, മഞ്ഞള്‍ എന്നി വകൊണ്ട് നിറം കൊടുത്താണ് കോലങ്ങള്‍ ഉണ്ടാക്കുക. ഈ കോലങ്ങള്‍ക്ക്…
ഇതര മതസ്ഥർക്കിടയിലുള്ള പൂരങ്ങൾ, നേർച്ചകൾ എന്നിവ പോലെ ക്രിസ്തു മത വിശ്വാസികൾ ആഘോഷപൂർവ്വം കൊ ണ്ടാടുന്നവയാണ് പള്ളിപ്പെരുന്നാളുകൾ.വിശുദ്ധ പുണ്യാളന്മാരുടെ തിരുന്നാളാഘോഷങ്ങളാണ് പള്ളിപ്പെരുന്നാളുകൾ. തോമാശ്ലീഹ, ഗീവർഗീസു പുണ്യാളൻ, പരിശുദ്ധമറിയം തുടങ്ങി ഒട്ടേറെ വിശുദ്ധരുടേയും ക്രിസ്തുശിഷ്യരുടേയും ആണ്ടറുതികൾ ഇങ്ങനെ ആചരിക്കാറുണ്ട്. പെരുംനാൾ അഥവാ വലിയനാൾ എന്ന വാക്കാണ് പെരുന്നാളായത്. ഈസ്റ്ററും ക്രിസ്‌മസു­മൊക്കെ പെരുന്നാളുകളാണ്. നേർച്ചകളിലും പൂരങ്ങളിലും കാണാറുള്ളതു പോലെ കൊടിയേറ്റ്, പ്രാർത്ഥന, ഊട്ട്, റാസ അഥവാ ഘോഷയാത്ര, വാദ്യമേളങ്ങൾ, വെടിക്കെട്ട് എന്നിവയെല്ലാം തിരുന്നാളാഘോ…
പൂരമെന്ന വാക്കിന് വടക്കൻ മലബാറിൽ അർത്ഥം വേറെയാണ്. വളപട്ടണം പുഴയ്ക്കും ചന്ദ്രഗിരി പുഴയ്ക്കും ഇടയിലുള്ള നാട്ടുകാർക്ക് ‘തൃശ്ശൂർപൂരം’ പോലുള്ള പൂരമല്ല “പൂരം”. മീനമാസത്തിലെ കാർത്തികമുതൽ പൂരം നക്ഷത്രം വരെയുള്ള നാളുകളിൽ ഭഗവതിക്കാവുകളിലും വീടുകളിലും ഉള്ള ഒരു ആഘോഷമാണത്. ശിവൻ നോക്കി ദഹിപ്പിച്ച കാമദേവനെ പുനർ ജനിപ്പിക്കാനായി ഭാര്യയായ രതീദേവി വിഷ്ണു സങ്കീർത്തനങ്ങൾ മുഴക്കി പൂജ നടത്തിയതായുള്ള പുരാണ കഥയുണ്ടല്ലൊ. അതിൽ ഊന്നി, വസന്തകാലത്ത് പ്രായപൂർത്തിയകാത്ത പെൺകുട്ടികൾ മണ്ണുകൊണ്ടും പൂക്കൾ കൊണ്ടും…
ഔലിയാക്കളുടെ ഓർമ്മ പുതുക്കലാണ് നേർച്ചകൾ. എന്താണീ ഔലിയാ ക്കള്‍? വിശുദ്ധ പണ്ഡിത ശ്രേഷ്ഠരാണ് ഔലി യാക്കൾ. അവരുടെ മഖ്ബറകൾ അഥവാ ശവകുടീരങ്ങൾ കേന്ദ്രീകരിച്ചാണ് നേർച്ചകൾ കൊണ്ടാടാറ്. മഖ്ബറകളെ ജാറങ്ങൾ എന്നും പറയാറുണ്ട്. മഖ്ബറകൾ സാധാര ണയായി പള്ളികളിലാണ് ഉണ്ടാകാറുള്ളത്. മുസ്ലിം ജനവിഭാഗങ്ങളാണ് നേർച്ചകൾക്ക് നേതൃത്വം നല്‍കാറുള്ളതെങ്കിലും നാനാജാതി മതസ്ഥരും പങ്കെടുത്ത് നേർച്ചകൾക്ക് ഒരു മത നിരപേക്ഷ സ്വഭാവം കൈവരാറുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട നേർച്ചകൾ ചാവക്കാട്, മണത്തല, പട്ടാമ്പി, കൊണ്ടോട്ടി, ബി.പി.അങ്ങാടി,…
ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാൽ നിൽക്കും കുതിര. ഈ കടങ്കഥയിലെ കഥാപാത്രം കുതിരയല്ല, ചെരുപ്പാണെന്ന് എല്ലാവർക്കുമറിയാം. അതുപോലെ എടുപ്പുകുതിര അല്ലെങ്കിൽ കെട്ടുകുതിരയ്ക്കും കുതിര എന്ന ജന്തുവുമായി ഒരു ബന്ധവുമില്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഒരു അനുഷ്ഠാനമാണ് കെട്ടുകുതിരകൾ. മകരം, കുംഭം, മീനം മാസങ്ങളിൽ കാവുകളിലാണ് മുഖ്യമായും ഈ കെട്ടുകാഴ്ച അരങ്ങേറുന്നത്. മനുഷ്യന് നിർമ്മിക്കാൻ സാധ്യമായ ഭീമൻ രൂപങ്ങളാണിവ. പതിനഞ്ചു മീറ്റർ വരെ ഉയരമുള്ള കാഴ്ചയുടെ…
‘വേലപൂരങ്ങള്‍ നിരക്കുന്ന’ മലയാള നാടിനെപ്പറ്റി കവി പി.കുഞ്ഞിരാമന്‍ നായര്‍ എഴുതിയിട്ടുണ്ട്. വേല, പൂരം എന്നീ രണ്ടു വാക്കുകളും സൂചിപ്പിക്കുന്നത് ക്ഷേത്രോ ത്സവത്തെയാണ്. മധ്യകേരളത്തില്‍, പ്രത്യേ കിച്ചും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ കാവുകളിലും ക്ഷേത്രങ്ങളിലും നടക്കുന്ന ഗ്രാമീണോത്സവങ്ങളാണ് ഇവ. കൃഷി ധാരാളമായുണ്ടായിരുന്ന കാലത്ത് വീടുകളില്‍, നിലമുഴുന്നതിനായി കാളകളും പോത്തുകളും ഉണ്ടായിരുന്നു. കന്നുകാലി കളുടെ ആയുസ്സിനും നന്മയ്‌ക്കും വേണ്ടി ഗ്രാമീണ ഭവനങ്ങളില്‍ നിന്നുള്ള വഴിപാ ടാണ് ‘കാളവേല’. മരംകൊണ്ടു നിര്‍മിച്ച കാളയുടെ…
എന്ത് പ്രയാസം വന്നാലും അതിനെല്ലാം കാരണം പാമ്പുകളാണെന്ന് കരുതി യിരുന്ന ഒരു കാലമുണ്ടായിരുന്നു. ശാരീരി കമോ മാനസികമോ ആയ രോഗങ്ങൾ വന്നാലും കുടുംബത്തിൽ കുട്ടികൾ ഇല്ലാതെ പോയാലും ദുർമരണം സംഭവിച്ചാലും അതിനെല്ലാം കാരണം ഒന്നുകിൽ നാഗദോഷം അല്ലെങ്കിൽ നാഗശാപം. ഇങ്ങനെയൊരു അന്ധവിശ്വാസം കൊണ്ട് ഒരു പ്രയോജനമുണ്ടായിരുന്നു. ഓരോ നാട്ടിലും പാമ്പുകളുടെ സ്വൈരസഞ്ചാരത്തിനായി മനുഷ്യരുടെ ഇടപെടലൊന്നുമില്ലാത്ത കുറച്ചു സ്ഥലം ഒഴിവാക്കി വെച്ചിരുന്നു. കാവുകൾ എന്നാണ് അത്തരം സ്ഥലങ്ങളെ വിളിച്ചിരുന്നത്. 'കാവു തീണ്ടരുത്'…
കുട്ടിക്കാലത്ത്, ഉത്സവം എന്നാൽ പള്ളിപ്പെരുന്നാളും മുത്തപ്പൻ മഠപ്പുരയിലെ തെയ്യവുമായിരുന്നു. രണ്ടും വരുന്നത് ഫെബ്രുവരിയിലാണ്. പരീക്ഷയുടെ കുത്തിപ്പിടുത്തം തുടങ്ങീട്ടില്ല. അതുകൊണ്ട് കുശാൽ. ഉത്സവപ്പറമ്പിൽ അലഞ്ഞു തിരിയാം. ഓണവും വിഷുവും ക്രിസ്‌മസ്സും ഈസ്റ്ററും മാറിനില്ക്കണേ, അതെന്താന്ന് വച്ചാൽ നിങ്ങൾക്ക് ഉത്സവപ്പറമ്പില്ലല്ലോ! വിശുദ്ധ സെബാസ്റ്റ്യനോസ് പുണ്യാളന്റെ തിരുന്നാളാണ് പള്ളിപ്പെരുന്നാൾ. അതിലുള്ള മതപരമായ കാര്യങ്ങൾ ഒന്നും അറിയില്ല. വീടിന് തൊട്ടടുത്താണ് പള്ളി. ശനിയും ഞായറുമാണ് പെരുന്നാൾ. ശനിയാഴ്ച ഉച്ചകഴിയുമ്പോൾ കേൾക്കാം ബാന്റ് മേളം. പള്ളിക്ക് സ്വന്തമായി…
Page 1 of 83