ജലം ജീവാമൃതം: പാഴാക്കരുതേ .... വളരെ വേഗമാണ് കാലാവസ്ഥ മാറുന്നത്. കഠിനമായ ചൂട്. പല സ്ഥലങ്ങളിലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ടി വി യിലും പത്രങ്ങളിലുമൊക്കെ വാർത്തകൾ ... അനിയത്തിയോടൊപ്പം ഞാനത് കാണാറുണ്ട്. വെള്ളത്തിന്റെ ഉപയോഗം കഴിയും വിധം ഞങ്ങൾ കുറയ്ക്കുന്നുണ്ട്. പല്ലു തേക്കുമ്പോൾ നേരിട്ടു ടാപ്പിൽ നിന്ന് വെള്ളമെടുക്കാതെ ഗ്ലാസ്സിൽ വെള്ളം പിടിച്ച് കഴുകും. കുളിക്കുമ്പോൾ ആവശ്യത്തിനേ വെള്ളമെടുക്കൂ.. അനാവശ്യമായി വെള്ളം കളയുന്നില്ല. പാത്രം കഴുകുമ്പോൾ അടിയിൽ ഒരു…
തെറ്റല്ലേ ? എനിക്ക് മറക്കാന്‍ ആവാത്തത് എന്ന വിവരണത്തില്‍ വൈഷ്ണവി എന്ന ചേച്ചി എഴുതിയ അനുഭവത്തില്‍ വളരെ വലിയ തെറ്റ് കടന്നുവന്നിട്ടുണ്ട്. തൈക്കോണ്‍ഡോ മത്സരത്തില്‍ ഫെയ്സ് പഞ്ച് ചെയ്യുന്ന ആളിനെയാണ് പുറത്താക്കുക. ഫെയ്സ് പഞ്ച് ഒരിക്കലും അനുവദനീയമല്ല. അത് ഫൗളാണ്. അവര്‍ക്ക് മൈനസ് മാര്‍ക്കാണ് കിട്ടുക. തുടര്‍ച്ചയായി ഫെയ്സ് പഞ്ച് ചെയ്താല്‍ മത്സരത്തില്‍ നിന്ന് അവരെ പുറത്താക്കും. ഞാന്‍ ദാറുല്‍ ഈമാന്‍ എല്‍.പി.സ്കൂള്‍ കണ്ണപുരത്ത് നാലാംക്ലാസ് വിദ്യാര്‍ത്ഥിയും തൈക്കോണ്‍ഡോയില്‍ ബ്ലാക്ക്…
അമ്മുവിന്റെ വിജയം അമ്മുവിന് ചിത്രം വരയ്ക്കാന്‍ വലിയ ആഗ്രഹമാണ്. പക്ഷേ, അവള്‍ക്ക് വരയ്ക്കാനറിയില്ല. ഒരു ദിവസം അവള്‍ പെന്‍സിലും പെയ്‌ന്റും എടുത്ത് തയ്യാറായി നിന്നു. എന്നിട്ട് അവള്‍ ഒരു പൂവ് വരച്ചു. ഭംഗിയുള്ള ഒരു പൂവ്. അവള്‍ക്ക് സന്തോഷം തോന്നി. അവള്‍ പാടി : പൂവേ പൂവേ സുന്ദരിയേ… കൂടേ പോരൂ സുന്ദരിയേ… ഇന്ന് അവള്‍ വലിയ കലാകാരിയാണ്. കൂട്ടരേ ശ്രമിക്കണം എന്തിനും. എന്നാല്‍ വിജയം നമ്മെ തേടിവരും. കേട്ടിട്ടില്ല……
പാടില്ല.. പാടില്ല മാമന്‍ ചോദിച്ചിരുന്നില്ലേ ഭക്ഷണം പാഴാക്കാനുള്ളതാണോ, അതോ കഴിക്കാനുള്ളതാണോ എന്ന്. എനിക്കുറപ്പുണ്ട് ആഹാരം കഴിക്കാന്‍ മാത്രമുള്ളതാണ്. ചില സദ്യക്കെല്ലാം കണ്ടിട്ടുണ്ട് ആളുകള്‍ വരുന്നതിനു മുമ്പേ കറികളെല്ലാം വിളമ്പി വയ്ക്കും. ആളുകള്‍ വന്ന് അല്‍പ്പം കഴിച്ച് ബാക്കി പാഴാക്കുന്നു. ഇത് എന്തൊരു അനീതിയാണ്. നമുക്ക് ആവശ്യമുള്ളത് മാത്രം വാങ്ങുകയും കഴിക്കുകയും ചെയ്യണം. അതിഥികള്‍ വരുന്നു എന്നറിഞ്ഞാല്‍ ചിക്കനും മട്ടനും മീന്‍കറിയുമെല്ലാം ഉണ്ടാക്കി വയ്ക്കും. അതിഥികള്‍ അതു മുഴുവന്‍ കഴിക്കുകയും ഇല്ല.…
നാട്ടുമാവിന്റെ തണലേ... അഗസ്‌ത്യമലകള്‍ക്ക് താഴ്‌വാരത്താണ് എന്റെ സ്കൂള്‍. ഗവ.ട്രൈബല്‍ ഹൈസ്‌കൂള്‍ മീനാങ്കല്‍. എല്ലാ വര്‍ഷവും ഞങ്ങള്‍ നവോത്ഥാനമാസം ആചരിക്കുന്നു. ഈ പ്രാവശ്യം ഞങ്ങള്‍ പുതിയ ഒരു പരിപാടികൂടി ഉള്‍പ്പെടുത്തിയാണ് നവോത്ഥാനമാസാചരണം നടത്തിയത്. “നാട്ടുമാവിന്റെ തണലേ… നാരകത്തിന്റെ തണുപ്പേ” എന്നായിരുന്നു ഈ പരിപാടിയുടെ പേര്. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍, ടി.കെ.മാധവന്‍, കെ.കേളപ്പന്‍ തുടങ്ങിയവരുടെ ജന്മദിനമാണ് ഞങ്ങള്‍ നാട്ടുമാവ് സംരക്ഷ ണത്തിലൂടെ ആഘോഷിച്ചത്. വിനോബാനികേതന്‍ ആശ്രമം, പേപ്പാറ വന്യജീവി…
Page 1 of 20