പൂമ്പാറ്റ പറന്നുവന്നു തുമ്പപ്പൂവിലിരുന്നു. ''ഇത്രയും കാലം നീ എവിടെയായിരുന്നു?'' തുമ്പ ചോദിച്ചു. പൂമ്പാറ്റ ചിരിച്ചുകൊണ്ട് പറന്നുയര്‍ന്നു. മഞ്ഞപ്പൂ പൂമ്പാറ്റയോട് ചോദിച്ചു. മഞ്ഞപ്പൂ ചോദിച്ചതെന്തായിരിക്കും? പൂമ്പാറ്റയുടെ മറുപടി എന്തായിരിക്കും? പൂമ്പാറ്റ ചിരിച്ചുകൊണ്ട് അടുത്ത പൂവിലേക്ക് പറന്നു. നീലപ്പൂ പൂമ്പാറ്റയോട് ചോദിച്ചു. ''നിന്റെ ഓണവിശേഷങ്ങള്‍ പറയാമോ?'' പൂമ്പാറ്റ ഓണവിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. നിങ്ങളും നിങ്ങളുടെ ഓണവിശേഷങ്ങള്‍ പറയൂ.
ഓണം വന്നു എന്ന് മാവേലിയെ അറിയിക്കാനായി രണ്ട് കുഞ്ഞുപൂവുകള്‍ തീരുമാനിച്ചു. അവ പൂമണം പരത്തി ആടി ഉലഞ്ഞ് മാവേലിയെ നോക്കിനിന്നു. ഹായ്... നല്ല മണം. ലോകമായ ലോകത്തിലെ എല്ലാവരും മണംപിടിച്ച് പൂക്കള്‍ക്കരികിലേക്ക് ഓടിവന്നു. അവയ്ക്ക് സന്തോഷമായി. ഹൊ... എന്താ തിരക്ക്? ഈ ബഹളത്തില്‍ നിന്നെങ്ങനെ ഞങ്ങള്‍ മാവേലിയെ കണ്ടെത്തും. അപ്പോഴേയ്ക്കും വലിയൊരു മഴവന്നു. പലരും പല വഴിക്കു പിരിഞ്ഞു. വെള്ളം ഒഴുകാന്‍ തുടങ്ങി. വലിയൊരു വെള്ളപ്പാച്ചിലില്‍ പൂവുകള്‍ മണ്ണില്‍ നിന്നും…
Page 1 of 11