മുഖ്യമന്ത്രി എഴുതിയ കത്ത് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തോ ടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും എത്തിയിരുന്നല്ലോ. ഞങ്ങളുടെ അസംബ്ലിയിലും അത് വായിച്ചിരുന്നു. കേട്ടപ്പോള്‍ എനിക്ക് മറുപടി എഴുതാതിരിക്കാനായില്ല. എന്റെ ഏഴാം ക്ലാസ് വരെയുള്ള അനുഭവത്തില്‍ ഒരു മുഖ്യമന്ത്രി അദ്ദേഹത്തിന് കത്തെഴുതാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. കത്തെഴുതാനിരുന്നപ്പോള്‍ പല കാര്യങ്ങളും മനസ്സിലൂടെ കടന്നുപോയി. പക്ഷേ, ഞാന്‍ ആദ്യം മാലിന്യസംസ്ക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചു തന്നെ എഴുതി. അത് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കേണ്ട ഒരു പ്രവര്‍ത്ത…
എന്റെ കാഴ്ചപ്പാടിലെ ശിശുദിനം ശിശുദിനത്തിന് നല്ലൊരു കാഴ്ചാ അനുഭവമാവാന്‍ ഓരോ സ്കൂളിലും ഒരു പനിനീര്‍പൂന്തോട്ടം, ഉള്ള സ്ഥലങ്ങളില്‍ വച്ചുപിടിപ്പിക്കണം. ആ മഹാത്മാവിനോടുള്ള ആദരം. സ്കൂളില്‍ നല്ലൊരു പൂന്തോട്ടവും ഉണ്ടാവും. തെരുവിലെ കുട്ടികള്‍ക്കിടയിലും മാനസികാരോഗ്യം കുറഞ്ഞ കുട്ടി കള്‍ക്കിടയിലും ഇറങ്ങിച്ചെന്ന് സ്കൂളിലെ വിവിധ ക്ലബ്ബുകള്‍ ശിശുദിനം ആഘോഷിക്കുകകൂടി ചെയ്താല്‍ എത്ര നന്നായിരിക്കും. അനശ്വര ജി അനില്‍, മൂന്നാംതരം, ജി.എല്‍.പി.എസ്.കൂനയില്‍ പരവൂര്‍, കൊല്ലം. ഞങ്ങളെല്ലാം പ്രസംഗിച്ചു ശിശുദിനത്തിന്റെ അന്ന് അസംബ്ലിയില്‍ എച്ച്.എമ്മും അധ്യാപകരും…
അഴകാര്‍ന്ന പക്ഷികളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മയിലുകളായിരിക്കും നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നെത്തുന്നത്. സപ്തവര്‍ണങ്ങള്‍ ചാലിച്ച തൂവല്‍ക്കുപ്പായമണിഞ്ഞ പക്ഷികളാണ് മയിലുകള്‍. ആണ്‍മയില്‍ പീലിവിടര്‍ത്തിയാടുന്ന കാഴ്ച ആരെയും ആനന്ദിപ്പിക്കും. നമ്മുടെ കലയിലും സാഹിത്യത്തിലും നിറസ്സാന്നിദ്ധ്യമാണല്ലോ മയിലുകള്‍. നമ്മുടെ ദേശീയപക്ഷിയായ മയിലിന് കേരളത്തില്‍ ഒരു സംരക്ഷണ സങ്കേതം (sanctuary) ഉണ്ടെന്നറിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പക്ഷേ, കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഈ മയില്‍സങ്കേതം സന്ദര്‍ശിക്കാനുള്ള സൗഭാഗ്യം ലഭിച്ചത്. പാലക്കാട് - തൃശ്ശൂര്‍ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന ഈ…
Page 1 of 19