കൊച്ചുകുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ പരിചയപ്പെടുത്താന്‍ ഒരാള്‍ എത്തുകയാണ്. ഇഷ്ടന്‍ വായിച്ച പുസ്തകങ്ങള്‍ ഓരോന്നായി നിങ്ങളോടും പറയും. നിങ്ങളവ വായിച്ചുനോക്കണേ... ഇഷ്ടപ്പെട്ടവയെക്കുറിച്ച് എഴുതുകയും വേണം. കൊച്ചുകുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ രണ്ടുകോപ്പി വീതം ഈ പംക്തിയിലേക്ക് അയയ്‌ക്കാം. ഉചിതമായവ കക്ഷി തെരഞ്ഞെടുത്തുകൊള്ളും. വിലാസം : കുറുകുറുബുക്കന്‍, യുറീക്ക, ചാലപ്പുറം, കോഴിക്കോട്- 673002 ഓ... ഓ... അവധിക്കാലം തുടങ്ങിയില്ലേ? ഇനി എന്തെല്ലാം പരിപാടികള്‍ അല്ലേ? എന്നാല്‍ ഒരു കാര്യം കൂടി പറയട്ടെ. അവധിക്കാലം വായനക്കാലം കൂടിയാണ്. വായിച്ച്…
അല്ല, ഈ ഉയര്‍ത്തിപ്പിടിച്ച പുസ്തകം കണ്ടോ? ഇതൊരു കൊച്ചു നോവ ലാണ്. ഒരു കൊച്ചു കൂട്ടുകാരന്‍ എഴുതിയത്. മണി എന്ന സൂപ്പര്‍ഹീറോയെ ഈ നോവ ലിലൂടെ നമുക്ക് പരിചയപ്പെടാം. മണി ആള് പാവമാണ് ട്ടോ. നമ്മുടെ നാട്ടിന്‍പുറത്തെ ഏത് സ്കൂളില്‍ തെരഞ്ഞാലും ഇതുപോ ലെ ഒരു മണിയെയൊക്കെ കണ്ടെ ത്താനാവും. പക്ഷേ, മണി ഏറ്റെടുത്ത ചില സമരങ്ങളുണ്ട്. ക്ലാസ്‌മുറിയിലെ അനാവശ്യങ്ങള്‍ക്കെതിരെ, സ്വന്തം ദാരിദ്ര്യത്തിനെതിരെ… അവിടെ യൊക്കെ മണി വിജയിക്കുന്നുണ്ട്. അതിന്റെ…
ഉജ്ജ്വല മുഹൂര്‍ത്തം എന്ന, വൈലോപ്പിള്ളി ശ്രീധര മേനോൻ എഴുതിയ കവിതയാണ് ഈ കുറിപ്പിന് ആധാരം. വിട എന്നാ പുസ്തകത്തിലാണ് ഇത് ഉള്ളത്,ഇപ്പോള്‍ വൈലോപ്പിള്ളിക്കവിതകളുടെ സമാഹാരത്തിൽ ഇത് ലഭിക്കും. ജീവിതത്തിലെ ജ്വലിക്കുന്ന ഒരു ചെറു നേരമാണ് ഇതില്‍. അയോധ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട രാമനും സീതയും ലക്ഷ്മണനും കൂടി കാട്ടില്‍ പോയി അത്രി എന്ന് പേരുള്ള മഹര്‍ഷിയുടെ ആശ്രമത്തിൽ എത്തുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് തപസ്വിനിയായ അനസൂയ. ത്രിമൂര്‍ത്തികള്‍ പോലും ആ അമ്മയുടെ മുന്‍പിൽ…
ധര്‍മപാലന് അച്ഛനുമമ്മയുമിട്ട പേര് ‘കാപ്പന്‍’ എന്നായിരുന്നു. ഏഴു വയസ്സുവരെ കാപ്പനും തിരുവനന്തപുരം നഗരത്തില്‍ അമ്മയോടൊപ്പം അലഞ്ഞുനടന്ന് ഭിക്ഷതേടി. ദേഹം മുഴുവന്‍ ചൊറിയും വ്രണങ്ങളും. വസ്ത്രങ്ങളില്ല. നഗരത്തിലെ വീടുകളില്‍ നിന്ന് മലം തൊട്ടികളില്‍ ശേഖരിച്ച് കൊണ്ടുപോകുന്ന തോട്ടികള്‍ക്കുമാത്രം സഞ്ചരിക്കാനുള്ള പാതകളിലൂടെ മാത്രമേ കാപ്പനും അമ്മയ്ക്കും നടക്കാന്‍ പാടുള്ളൂ. കാര ണം അവര്‍ നായാടികളാണ്. അഴുക്കുചാലില്‍ നിന്നു തുടങ്ങുന്ന പാതകളിലെ ചവറ്റുകുഴിയില്‍ നിന്നായിരുന്നു വിശപ്പടക്കാന്‍ അവര്‍ക്ക് വല്ലതും കിട്ടിയിരുന്നത്. എപ്പോ ഴും കഠിനമായ…
യുദ്ധകാലത്തെ അനുഭവങ്ങള്‍ ലോകത്തിനു മുമ്പിലവതരിപ്പിച്ച ‘ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍’ നിങ്ങള്‍ വായിച്ചിരിക്കുമല്ലോ? ഇതാ മറ്റൊരു ആന്‍ഫ്രാങ്ക്. ‘സരയേവോയിലെ ആന്‍ഫ്രാങ്ക്’ എന്ന് വിശേഷിപ്പിക്കുന്ന ഈ പതിനൊന്നുകാരിയുടെ ഡയറിക്കുറിപ്പുകള്‍ ‘സ്ലാറ്റയുടെ ഡയറിക്കുറിപ്പുകള്‍’ എന്ന പേരില്‍ പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നു. ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് രാജന്‍ തുവ്വാരയാണ്. മുന്‍ യൂഗോസ്ലാവിയയുടെ ഘടകറിപ്പബ്ലിക്ക് ആയിരുന്ന ബോസ്‌നിയ - ഹെര്‍സെഗോവിനെ എന്ന രാജ്യത്തില്‍ 1990 ല്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം, അതിഭീകരമായ വംശീയകലാപം നടക്കുകയുണ്ടായി. 1992 ഏപ്രില്‍ മുതല്‍ 1996…
Page 1 of 9