ആത്മയും മിത്രയും സഹോദരിമാരായിരുന്നു. അവര്‍ക്കു രണ്ടുപേര്‍ക്കും കൂടി ഒരൊറ്റ പൂച്ചക്കുഞ്ഞു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഞ്ഞുപോലെ പതുപതുത്ത, നീലപ്പളുങ്കു കണ്ണുകളുള്ള, എല്ലാ കുട്ടികളും സ്വപ്‌നം കാണാറുള്ള അതേ പൂച്ചക്കുട്ടി. ആത്മ അതിനെ മഞ്ഞെന്നും മിത്ര മഴയെന്നും വിളിച്ചു. തന്നെ നോക്കിച്ചിരിക്കുന്ന പെണ്‍കുട്ടികളെ മഞ്ഞ് അല്ലെങ്കില്‍ മഴ മാറിമാറി നോക്കി. ഒരേ കണ്ണുകള്‍, ഒരേ ഉരുണ്ട മുഖം, ഒരേ ചിരി. ആരുടെ മടിയിലിരിക്കണമെന്ന്, ആരുടെ കാല്‍പ്പാദങ്ങളില്‍ ഉരുമ്മണമെന്ന്, ആരെക്കാണുമ്പോള്‍ ഓടിയണയണമെന്ന് അതിനെപ്പോഴും കണ്‍ഫ്യൂഷനായി.…
"ശ് ശ്... ഇങ്ങോട്ടൊന്ന് നോക്ക് ചങ്ങാതീ... ദാ ഇവിടെ... ചുമരില്‍..." "ഹോ! നിന്നെ ഞാന്‍ വന്നപ്പോഴേ കണ്ടല്ലോ. പക്ഷേ, നീ ഇങ്ങനെ മിണ്ടുമെന്ന് വിചാരിച്ചില്ല അതാ." "ഏയ് ഞാനങ്ങനെ എല്ലാരോടും മിണ്ടാറൊന്നുമില്ല. പിന്നെ, കുറേദിവസമായി ഈ ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ ചുമരിലിങ്ങനെ പറ്റിപ്പിടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട്. നീയെന്നും സ്കൂളിലേക്ക് പോകുന്നതും വരുന്നതുമൊക്കെ കാണാറുണ്ട്. അപ്പോ എനിക്കൊരു ഐഡിയ! അതൊന്ന് ഷെയര്‍ ചെയ്യാംന്ന് കരുതി." "കേള്‍ക്കട്ടെ കേള്‍ക്കട്ടെ നിന്റെ ഐഡിയ!" "നീയിങ്ങനെ…
Page 3 of 84