ഹൗസിംഗ് കോളനിയിലെ ഏഴാമത്തെ വീട്ടിലെ കട്ടിലിനടിയില്‍ പന്ത് കിടന്നു. വീര്‍പ്പുമുട്ടി കിടക്കുന്ന പന്തിന് കട്ടില്‍ ഒരു ഗോള്‍വലയമാണെന്ന് തോന്നി ചാടിക്കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വെളിച്ചം കടക്കാത്ത കട്ടിലിനടിയില്‍ ഒന്നനങ്ങാന്‍ പോലും പന്തിനായില്ല. സ്‌കൂള്‍ അവധിയായതിനാല്‍ ജനിഫര്‍ ആ വീട്ടിലേക്ക് വന്നു. മുറിയുടെ ജനാലകള്‍ തുറക്കുന്നതിനിടയില്‍ പുറത്തേക്ക് നോക്കി പറഞ്ഞു. വെളിച്ചവും കാറ്റും കടക്കട്ടെ. ഞാനിവിടെയുണ്ടേയെന്ന് പന്തിന് വിളിച്ചുപറയണമെന്നുണ്ട്. ഒന്നനങ്ങാന്‍ കഴിയണ്ടെ. അവളുടെ കാല്‍ തട്ടിയിരുന്നെങ്കില്‍ ഉരുണ്ടുരുണ്ട് പുറത്തേക്ക് ചാടാമായിരുന്നു. കട്ടിലിന്റെ മുകളിലുള്ള…
എസ്തോണിയന്‍ എഴുത്തുകാരനായ REIN SALURIയുടെ ‘എങ്ങനെ’ എന്ന പുസ്തകം ആനിനെയും കാദ്രിയെയും കുറിച്ചുള്ള കഥകളാണ്. അവയില്‍ ഒന്നുകൂടി പരിചയപ്പെടാം. 'നമുക്കെന്തെങ്കിലും ഉണ്ടാക്കാം'. ആന്‍ പറഞ്ഞു. കാദ്രി മൂക്കു ചുളിച്ചുകൊണ്ട് വിസമ്മതം പ്രകടിപ്പിച്ചു. 'വെറുതെ അഭിനയിക്കുകയല്ലാതെ ശരിക്കെന്തെങ്കിലും ഉണ്ടാക്കാം. സൂപ്പോ ജെല്ലിയോ മറ്റോ'. 'അതൊന്നും ചെയ്യരുത് എന്നല്ലേ.’ ആന്‍ പറഞ്ഞു. കാദ്രി: ‘എനിക്ക് ജീവിതം മുഴുവന്‍‍ പാചകം ചെയ്യേണ്ടിവരും’ എന്നാണമ്മ പറയാറ്. ആന്‍‍ : ‘ശരിയാണ്, കല്യാണം കഴിഞ്ഞ്‌ ഭര്‍ത്താവ് ജോലി…
ഒരു വലിയ കുളത്തിലായിരുന്നു തവളക്കുട്ടനും, അവന്റെ വിധവയായ അമ്മയും താമസിച്ചിരുന്നത്. മഹാ പോക്കിരിയായിരുന്നു തവളക്കുട്ടൻ. അനുസരണക്കേടിന്റെ ആശാൻ തന്നെ. എപ്പോഴും തറുതലയേ പറയൂ. എന്തെങ്കിലും പറഞ്ഞാൽ അതിന്റെ നേർവിപരീതമേ ചെയ്യൂ. അമ്മയ്ക്ക് അവൻ ഉണ്ടാക്കിയ ദുഃഖത്തിനും പൊല്ലാപ്പിനും കണക്കില്ലായിരുന്നു. "ദൈവമേ, ഈ ചെക്കനെക്കൊണ്ട് തോറ്റല്ലോ..." അമ്മ ഇടയ്ക്കിടെ സ്വയം പറയും. "ഇവനെന്താ പറഞ്ഞാൽ അനുസരിക്കാത്തത്? മറ്റു കുട്ടികളൊന്നും ഇങ്ങനെയല്ലല്ലോ. അമ്മമാരോട് അവർക്കൊക്കെ എന്ത് സ്നേഹമാണ്. പറയുന്നത് അതേപടി അനുസരിക്കുകയും ചെയ്യും.…
എസ്തോണിയന്‍ എഴുത്തുകാരനായ REIN SALURIയുടെ ‘എങ്ങനെ’ എന്ന പുസ്തകം ആനിനെയും കാദ്രിയെയും കുറിച്ചുള്ള കഥകളാണ്. അവയില്‍ ചിലത് നമുക്ക് പരിചയപ്പെടാം. അതൊരു നീണ്ട ദിവസമായിരുന്നു. ആനിന്റെ കൂടെ നടക്കാന്‍ പോകാന്‍ കാദ്രി കണ്ടുവെച്ച ദിവസം. സുഖമില്ലാത്ത മുത്തശ്ശിയെ കാണാന്‍ ആന്‍ നാട്ടില്‍ പോയതുകൊണ്ടും മഴ പെയ്യാന്‍ തുടങ്ങിയതുകൊണ്ടും കാദ്രിക്ക് ഒറ്റയ്ക്ക് വീടിനകത്ത് കഴിച്ചു കൂട്ടേണ്ടി വന്നു. മൂന്ന് പുസ്തകങ്ങള്‍ മറിച്ചു നോക്കി. കുറച്ചുനേരം വീട് കളിച്ചു. എന്നിട്ടും പന്ത്രണ്ട് മണിയായില്ല.…
Page 2 of 84