എന്റെ തൊപ്പി കളഞ്ഞുപോയി, അത്ര തന്നെ! എന്റെ മുടിയൊന്നും പോയിട്ടില്ലല്ലോയെന്ന് ചിലര്‍ പറഞ്ഞേക്കും. അല്ലെങ്കില്‍ പല്ലു കൊഴിഞ്ഞിട്ടില്ലല്ലോ എന്ന്. കഴുത്തിനു മുകളിലാണെങ്കില്‍ ഇപ്പോഴും എന്റെ തല ഇരിക്കുന്നുണ്ട്. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമിടയില്‍ ഒരുമാത്ര ഞാന്‍ ഓര്‍മ്മ നഷ്ടപ്പെട്ടുനിന്നു, സത്യം. എന്നാല്‍, ഉറപ്പായിട്ടും എന്റെ തല അവിടെ തന്നെയുണ്ട്. ആരും തിരിച്ചറിയാതെ, ആരും അവകാശപ്പെടാനില്ലാതെ, ആരും വിലപിക്കാനില്ലാതെ - ചോരയില്‍ കുളിച്ച് യുദ്ധഭൂമിയില്‍ ഉരുളുന്നില്ല! തൊപ്പിയല്ലേ പോയുള്ളൂ, അതിനു നന്ദി. എന്നിരുന്നാലും തൊപ്പി…
(ഭാഗം-2) അച്ഛന്‍ കിടക്കാന്‍ വരുമ്പോള്‍ നന്ദു പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അച്ഛന്‍ ചോദിച്ചു, ''നന്ദൂ നീ കഥയുടെ ബാക്കി കണ്ടെത്തിയോ?'' ''അതിന് മണ്ണാങ്കട്ടേം കരിയിലേം അലിഞ്ഞു പോയില്ലേ. ഞാനാണേല്‍ ഒറങ്ങീം പോയി. അതുകൊണ്ട് ബാക്കി കഥ അച്ഛന്‍ തന്നെ പറ.'' ''നീ ഒരു മഹാമടിയന്‍ തന്നെ. എന്നാ ബാക്കി കേട്ടോളൂ. മണ്ണാങ്കട്ടേം കരിയിലേം അലിഞ്ഞുചേര്‍ന്ന കുഴിയില്‍ നിന്ന് കുറച്ചകലെ, ഒരു കുന്നിന്‍പുറത്ത് ഒരു നാട്ടുമാവുണ്ടായിരുന്നു. മാനംമുട്ടെ വളര്‍ന്ന് പന്തലിച്ച്, നിറയെ തേന്‍…
''ടീച്ചര്‍, ഇന്നും വരുമോ തുമ്പക്കാറ്റ്?'' ആദിത്യന്‍ കൊഞ്ചിക്കൊഞ്ചി ചോദിച്ചു. ''തുമ്പക്കാറ്റല്ല കുട്ടാ, കുംഭക്കാറ്റ്. മിനിട്ടീച്ചര്‍ അവന്റെ കവിളത്തൊന്നു നുള്ളി. ആ... ആ... ആ കാറ്റു തന്നെ. ആദിത്യനു നാണം വന്നു. ''കുംഭക്കാറ്റ് കുടമുരുട്ടുമെന്നല്ലേ ടീച്ചര്‍ പറഞ്ഞത്?'' ദീപു ഓടിയെത്തി. ''കാറ്റിനെ പിടിച്ചു കെട്ടാനൊക്കില്ല എന്നും പറഞ്ഞു.'' ചന്തു ഓര്‍ത്തെടുത്തു. ''അതു മാത്രമൊന്നുമല്ല, കാറ്റിനെപ്പറ്റി മറ്റു ചിലതും കൂടി ടീച്ചര്‍ പറഞ്ഞല്ലോ.'' കുഞ്ഞാമിന ഇടപെട്ടു. 'കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ കൊള്ളും' 'കാറ്റിനെ…
കട്ടിലില്‍ അച്ഛന്റേം അമ്മേടേം നടുക്ക് പതിവുപോലെ സ്ഥാനം പിടിച്ചുകൊണ്ട് നന്ദു പറഞ്ഞു, ''അമ്മേ ഇന്നു പുതിയ കഥ വേണം. പഴേതൊക്കെ കേട്ടു മടുത്തു.'' അമ്മ പറഞ്ഞു, ''ഇനി കഥയൊന്നും ഇല്ല. നീ ഒന്നാം ക്ലാസ്സിലെത്തി. നാളെ മുതല്‍ നിനക്ക് സ്വന്തം മുറീം കട്ടിലും ഒക്കെ ഉണ്ടാവും.'' ''അയ്യട, അതു നടക്കൂല. അച്ഛനും അമ്മേം ഉള്ളടത്തോളം ഞാന്‍ നടുക്കുണ്ടാകും.'' ''ഞങ്ങളില്‍ ഒരാള്‍ മരിച്ചാലോ?'' ''നന്ദു അതിനു സമ്മതിക്കൂലല്ലോ.'' അച്ഛന്‍ പറഞ്ഞു, ''ഹാവൂ,…
അമ്മമ്മേ വീഴും ട്ടോ! ദിയമോള്‍ പിടിവിട്ട് പതുക്കെ നടക്കാന്‍ തുടങ്ങിയ ദിവസങ്ങളില്‍ അമ്മമ്മ ഒരു ആശാരിയെ വിളിച്ച് കോണിപ്പടിയുടെ താഴെയും മേലെയും രണ്ടറ്റത്തുമായി ഒരോ വാതില്‍ പിടിപ്പിച്ചു. അവള്‍ തനിച്ച് കോണി കയറാന്‍ ശ്രമിച്ചാലോ. ഇപ്പോള്‍ അമ്മമ്മ എന്താവശ്യത്തിനു കോണി കയറുമ്പോഴും പിന്നാലെ ദിയയും ഉണ്ടാവും. ''ഒന്ന്, രണ്ട്, മൂന്ന്...'' ഓരോ ചുവടിലും അമ്മമ്മ എണ്ണും. ''ദിയക്കുട്ടീ, പിടിച്ചു പിടിച്ചു കയറണേ. മെല്ലെ മെല്ലെ കേറണേ. വീഴര്ത് ട്ടോ.'' ഓരോ…
''ഇന്നെന്താ ഒരു മൂഡൗട്ട്? കാര്യമായി എന്തോ ഉണ്ടല്ലോ? പറ, കേള്‍ക്കട്ടെ.'' വാട്ടര്‍ബോട്ടില്‍ ബാഗില്‍ നിന്നും തലനീട്ടി. ''അതേയ്, ഇന്ന് റിയാന്റെ പിറന്നാളായിരുന്നു.'' അപ്പു പതുക്കെ പറഞ്ഞു. ''എന്നിട്ട് മിഠായി കിട്ട്യോ?'' ''മിഠായിയൊക്കെ കിട്ടി. നല്ല രസികന്‍ ച്യൂയിങ് ഗം. നല്ല മധുരമുള്ളത്. ചവച്ചും വീര്‍പ്പിച്ചു കുമിളയുണ്ടാക്കി പൊട്ടിച്ചു കളിക്ക്യേം ചെയ്തു.'' ''എന്നിട്ട്?'' ''എന്നിട്ടെന്താ... കുറേ നേരം കഴിഞ്ഞപ്പോ തുപ്പിക്കളഞ്ഞു.'' ''എന്നിട്ട്?'' വാട്ടര്‍ബോട്ടില്‍ കുടുകുടാ ചിരിക്കാന്‍ തുടങ്ങി. ''നീയെന്താ കളിയാക്ക്വാ?'' അപ്പുവിന്…
കാക്കകളാണ് വിളിച്ചുണര്‍ത്തിയത്. ''പുലര്‍ന്നിട്ട് ഒത്തിരിയായി''. ഇറ്റിറ്റുവീണിട്ട് വറ്റിപ്പോകാതെ ജാലകപ്പടിയില്‍ ബാക്കിയായ ഇത്തിരി വെയില്‍ നൂണ്ട് കണ്ണില്‍ കയറി. ''ഉറക്കം മതി. മിഴി തുറക്കൂ...'' ''ഓണം വന്നു, ഓണം വന്നു...'' മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ കുയില്‍ പാടി. സ്വേയ കുയിലിനോടും വെയിലിനോടും കാക്കകളോടും പരിഭവിച്ചു. ചിരിച്ചെത്തുന്ന ഓണത്തിന് എതിരെ മുഖം തിരിച്ചു. ''എനിക്ക് നിന്നെ വേണ്ട; നിനക്കെന്റെ പൂക്കളം വേണ്ട...'' പതുക്കെ, ആരാരും കേള്‍ക്കാതെയാണ് പറഞ്ഞത്. എന്നിട്ടും ഏതോ കിനാവിന്റെ തുമ്പില്‍…
എനിക്ക് പല നിറത്തിലുള്ള ഉടുപ്പുകള്‍ ഉണ്ടായിരുന്നു. ചൂടുകാലത്ത് ഞാന്‍ പരുത്തി വസ്ത്രങ്ങള്‍ അണിഞ്ഞു. അവിടവിടെയായി ചെറിയ പൂക്കള്‍ ചിതറി വീണ പോലെയുള്ള, ഇളം നിറമുള്ള ഉടുപ്പുകള്‍ ആയിരുന്നു അവ. അരികുകളില്‍ കിന്നരി പിടിപ്പിച്ച ചുവന്ന പട്ടുടുപ്പ് ഏറ്റവും വില കൂടിയ തുണി കൊണ്ടാണ് തുന്നിയതെന്ന് അമ്മ പറഞ്ഞു. ഞാനും അമ്മയും തുന്നല്‍ക്കടയില്‍ പോയാല്‍ മണിക്കൂറുകള്‍ ചെലവഴിക്കും. തുന്നല്‍ക്കാരനെ ടൈലര്‍ എന്നാണ് അമ്മ വിളിച്ചിരുന്നത്. കുറേക്കാലത്തേക്ക് അതയാളുടെ പേരാണ് എന്ന് ഞാന്‍…
നക്ഷത്രത്തിളക്കം മാമു ഉണ്ടു മതിയായപ്പോള്‍ ദിയമോള്‍ കൈ ഒരൊറ്റ കുടച്ചില്‍. കയ്യിലും പാത്രത്തിലും ഉണ്ടായിരുന്ന വറ്റെല്ലാം ചിന്നിത്തെറിച്ചു. അമ്മമ്മയ്ക്ക് അതു കണ്ട് ദേഷ്യം വന്നു. ''എന്താ ഈ കാട്ടീത്? മാമു ഇങ്ങനെ തട്ടിത്തെറിപ്പിക്ക്യേ? ഇവിടെയൊക്കെ വൃത്തികേടായില്ലേ?'' ദിയമോള്‍ അമ്മമ്മയുടെ പരാതി ശ്രദ്ധിച്ചതേ ഇല്ല. കറുത്ത സിമന്റിട്ട നിലത്ത് ചിന്നിച്ചിതറിക്കിടക്കുന്ന ചോറിന്റെ വറ്റുകളാണ് അവള്‍ നോക്കി നിന്നത്. ''അമ്മമ്മേ, നല്ല ബങ്ങിണ്ട് ല്ലേ? കര്‍ത്ത ആകാശത്തില് നച്ചത്രം പോലെ.'' അവള്‍ വിടര്‍ന്നു…
കുഞ്ഞിച്ചെക്കന് അമ്മ ഒരു തൊപ്പി വാങ്ങിക്കൊടുത്തു. ഒരു നീലത്തൊപ്പി. കുഞ്ഞിച്ചെക്കനാണെങ്കിലോ, ആ തൊപ്പി തലയില്‍ നിന്നു മാറ്റില്ല. നീലത്തൊപ്പീം തലേല് വെച്ച് കുഞ്ഞിച്ചെക്കന്റെ ഒരു നടത്തംണ്ട്. പാടവരമ്പത്തൂടെ... ഞെളിഞ്ഞങ്ങനെ... ദാ, എന്റെ തൊപ്പി കണ്ടോ എന്ന ഭാവത്തില്‍.. ''ക്രോം ക്രോം ആ തൊപ്പിയൊന്ന് തര്വോ?'' വരമ്പിന്റെ മോളിലിരുന്ന് തവള ചോദിച്ചു. ''അയ്യയ്യോ... വെള്ളം നനഞ്ഞാല്‍ എന്റെ തൊപ്പിക്ക് തണുക്കും.'' കുഞ്ഞിച്ചെക്കന്‍ ഒരോട്ടം വച്ചുകൊടുത്തു. നീലത്തൊപ്പീം തലേല് വെച്ച് കുഞ്ഞിച്ചെക്കന്റെ ഒരു…
Page 81 of 84