Tuesday, 29 October 2019 15:01

കാറ്റും ഞാനും

എഴുത്ത്‌: സിന്ധു എന്‍. പി.

വെയിലെന്നെയൊരു തുള്ളി

നീരെന്ന പോലെ

വറ്റിച്ചുപൊന്തുന്ന

നീരാവിയാക്കി.

കാറ്റെന്റെ പൊള്ളുന്ന

കണ്ണിലേയ്ക്കൂതി -

കുളിരുള്ള നീർകണ

മായെന്നെ മാറ്റി.

ഒരു കുഞ്ഞു പൂവിന്റെ

കവിളത്തു വെച്ചി-

ട്ടരുമയായ് നോക്കി

പ്പറന്നങ്ങു പോയി!

കവിതകള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: June 1st
വാല്യം: 40, ലക്കം: 1

പങ്കിടുക