Monday, 28 October 2019 17:25

ചിത്രം വരയ്ക്കുമ്പോള്‍

എഴുത്ത്‌: പ്രശാന്ത് കൊറ്റ്യോട്ട്

മുന്നില്‍ നോക്കിയാലും പിന്നില്‍ നോക്കിയാലും വശങ്ങളില്‍ നോക്കിയാലും മേല്‍കീഴ് നോക്കിയാലും നിറങ്ങളാണ്. ശ്രദ്ധിച്ചുനോക്കിയാല്‍ അവ രൂപങ്ങളാണ്. കുറച്ചുകൂടി സൂക്ഷ്മമായി നോക്കിയാല്‍ രൂപങ്ങളിലൊക്കെ വരകളാണ്…

ഈ വരകളും വര്‍ണങ്ങളും നിറഞ്ഞ ലോകം എത്ര മനോഹരമാണ്!

ഒരു നിറവുമില്ലാത്ത ആകാശവും ഒരു ദൃശ്യരൂപം പോലുമില്ലാത്ത ഭൂമിയും സങ്കല്‍പ്പിച്ചു നോക്കൂ… അപ്പോഴറിയാം, നാം കാണുന്നതിന്റെ ഭംഗി. കണ്ടാല്‍ മടുക്കാത്ത, ഒരിക്കലും ഒടുങ്ങാത്ത ഈ കാഴ്ചകള്‍ എന്തുമാത്രം കാഴ്ചവിഭവങ്ങളാണ് നമ്മുടെ കണ്ണുകള്‍ക്കു മാത്രമായി ഒരുക്കിവച്ചിരിക്കുന്നത്!

യഥാര്‍ത്ഥത്തില്‍ ഈ കാഴ്ചവിരുന്നാണ് നമ്മളില്‍ വരകളായും ചിത്രങ്ങളായും നിറങ്ങളായും നിറയുന്നത്;വിരിയുന്നത്. വരയുന്നതും! രൂപങ്ങളുടെയും നിറങ്ങളുടെയും ഈ ഇഴുകിച്ചേരലില്‍ നിന്ന് സങ്കലനത്തില്‍ നിന്ന് നമുക്ക് മാറി നില്‍ക്കാനാവില്ല. നാമും അതില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ ഈ രേഖകളും രൂപങ്ങളും കൊണ്ട് നമ്മുടെ മനസ്സ് (ഭാവന) എപ്പോഴും സമ്പുഷ്ടമാണ്! ഹൗസ്ഫുള്‍! അങ്ങനെ നിറഞ്ഞു തുളുമ്പുന്നതില്‍ നിന്ന് എന്തെങ്കലും ഒരിടത്തേക്ക് മാറ്റിവെക്കാന്‍ മനസ്സു കൊതിച്ചുപോവും… വര വരുന്നത് അങ്ങനെയൊക്കെയാവുമോ?

പറയാന്‍ എന്തെങ്കിലുമുണ്ടാവുമ്പോള്‍ അതിന് ഭാഷ വേണം.  സംസാരിച്ചും പഠിച്ചും നേടിയ ഭാഷ. ആശയവിനിമയത്തിന് എന്നാണുദ്ദേശിച്ചത്. ഭാഷയില്ലാതെ അതു സാധിക്കും. വരകൊണ്ട്. അകം നിറഞ്ഞുള്ള ഒരറിവിനെ ഭാഷ എന്ന പോലെ ഒരു ആശയാവിഷ്കാരത്തിന് 

ഉപയോഗിക്കലാണത്. ഒരു ആവിഷ്കാരമാധ്യമം.

നമ്മള്‍ കുട്ടികളല്ലേ? സംസാരിക്കുമ്പോള്‍ കേള്‍ക്കുന്നയാള്‍ക്ക് കാര്യം മനസ്സിലാവണം. അതിന് നമ്മള്‍ അറിയുന്ന ഭാഷയില്‍ പറയും. തെറ്റ് നോക്കാറില്ല. അതുപോലെ വെറുതെ കുത്തിവരച്ചോളൂ. ഇഷ്ടംപോലെ കോറിവരയ്ക്കുമ്പോള്‍ എന്താണുണ്ടാവുന്നത്! ചില രൂപങ്ങള്‍, ചില അര്‍ത്ഥങ്ങള്‍… അതു കാണുമ്പോള്‍ നമുക്ക് സന്തോഷമുണ്ടാവും. കൗതുകമുണ്ടാവും. വരച്ചത് പൂര്‍ണമായോ? ബാക്കിയായോ എന്നത് പ്രശ്നമല്ല. അതില്‍ നമ്മള്‍ വെറുതെ വരയ്ക്കുന്നതാണ് എന്ന് പറയാം. പക്ഷേ, നമ്മുടെ ഭാവന അതില്‍ കൂട്ടുചേരുന്നുണ്ട്.   ഭാവനയെ കയറൂരിവിടൂ. ഒപ്പം നമ്മുടെ വിരലുകളും. പെന്‍സിലും ബ്രഷുമൊക്കെ ചലിച്ചുതുടങ്ങട്ടെ.  വരച്ച് വരച്ച് വര നമുക്ക് മെരുങ്ങും. ചായം തേച്ച് തേച്ച് നിറങ്ങള്‍ നമുക്ക് മെരുങ്ങും. വര

യ്ക്കാനും  ചായമടിക്കാനും 

ഉപയോഗിക്കുന്ന വ സ്തുക്കളും നമ്മുടെ വരുതിയിലാവും.

തുടക്കത്തില്‍ ലളിതമായ രേഖാ ചിത്രങ്ങള്‍ മതി. കോറിവരയ്ക്കുക. ഒരാനയെ വരയ്ക്കുന്നു. ആന ഒരു ആശയമാണ്. ഏതാനും വരകള്‍കൊണ്ട് ആന എന്ന ആശയം സൃഷ്ടിക്കാം. യഥാര്‍ത്ഥ ആന പോലെ ആയില്ല എന്നുവരാം. നിരന്തരം പരിശീലനത്തിലൂടെ ഈ ആശയത്തെ നമ്മുടെ മനസ്സിലെ ആനയാക്കി മാറ്റാം. വ്യത്യസ്ത വരകള്‍- കട്ടിയുള്ളത്, നേരിയത്, വ്യത്യസ്ത നിറങ്ങള്‍..  എത്ര വേഗമാണ് ചിത്രത്തിന്റെ ഭാവവും രൂപവും മാറുന്നത്. നിരന്തരമായ പ്രയോഗം ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ആദ്യം വരച്ചതില്‍ നിന്ന് ഒടുവില്‍ വരച്ചതിലേക്കുള്ള വളര്‍ച്ച എന്നത് വ്യത്യസ്ത രീതിയിലുള്ള പ്രയോഗം നല്‍കുന്ന അനുഭവപാഠമാണ്. ഏറ്റവും ഇണങ്ങിയത് സ്വന്തമാക്കുന്നതുവരെ നമ്മള്‍ ഇങ്ങനെ പലതരം അനുഭവങ്ങളിലൂടെ കടന്നുപോകണം. അതെന്തു രസ

മുള്ള പരിശീലനമാണെന്നോ! ആനയ്ക്ക് 

കറുപ്പുനിറമാണ്. കറുത്ത ആനയ്ക്ക് ചുറ്റും നിറയെ പച്ചപ്പുല്ലുകള്‍. പൂക്കളുണ്ട്. അതാവിഷ്ക്കരിക്കുമ്പോള്‍ ആന വെയിലത്തോ മഴയത്തോ എന്ന സംശയമായി. മണ്ണുവാരി കുളിക്കുന്നതാണെ ങ്കിലോ? തണലില്‍ നില്‍ക്കുമ്പോഴോ? നമ്മളിട്ട കറുപ്പുനിറം ചേരുന്നില്ലേ? മാറ്റണോ? പുതിയ ചായത്തില്‍ ബ്രഷ് മുക്കി ആ നിറം മാറ്റും… പുതിയ രൂപം. ഈ പുതുക്കലിലൂ ടെയാണ് നമ്മള്‍ നമ്മുടെ നിറത്തെ, നമ്മുടെ വരയെ, നമ്മുടെ ആനയെ തിരിച്ചറിയുന്നത്.

ഇഷ്ടംപോലെ വരച്ചോളൂ. എന്താണ് വരയ്ക്കുന്നത്? വരയ്ക്കാന്‍ ഒരിടം വേണ്ടേ? നമ്മുടെ വീടിന്റെ ചുമരായാലോ? അതു വേണ്ട. ചിത്രം വരയ്ക്കാന്‍ പറ്റിയ കടലാസ്, ക്യാന്‍വാസ്,  ബോര്‍ഡ്, തുണി എന്നിവയൊക്കെ വാങ്ങാന്‍ കിട്ടും. 

ബുദ്ധിമുട്ടുള്ളവര്‍ക്ക് പു

സ്തകത്താളില്‍ വരച്ചുതുടങ്ങാം. ചാര്‍ക്കോള്‍, ക്ര യോണ്‍, പേസ്റ്റല്‍സ് എന്നിവ നമ്മുടെ കടകളില്‍ വാങ്ങാന്‍ കിട്ടും.  വിവിധ നിറത്തിലുള്ള പെന്‍സിലുകള്‍, പേനകള്‍ ഇവയും കിട്ടും. ഓരോന്നും ഓരോ  പ്രതലത്തില്‍ ഉപയോഗിക്കുമ്പോള്‍ ഓരോ തരം മിഴിവാണുണ്ടാകുക. നമുക്ക് ഏതുതരം വേ ണം? സ്വയം തീരുമാനിക്കാം. എന്തും ഉപയോഗിക്കാം എന്നതാണ് അടിസ്ഥാന തത്വം.

ചിത്രം വരയ്ക്കാന്‍ പഠിച്ചോ? എങ്കില്‍ മത്സരത്തിനു പോയാലോ? മത്സരങ്ങളുടെ കാലമല്ലേ? മത്സരത്തേക്കാള്‍ പ്രധാനം ഒരുപാടു വരയ്ക്കുക, ഒരുപാട് ചിത്രങ്ങള്‍ കാണുക, താരതമ്യം ചെയ്യുക എന്നതാണ്. പഠിച്ചാല്‍ തീരാത്തത്ര വൈവിധ്യമല്ലേ നമ്മുടെ പഴയകാല കലാകാരന്മാരും ഇന്നത്തെ കലാകാരന്മാരും ചിത്രകലയില്‍ ഉണ്ടാക്കിയിരിക്കുന്നത്! അതറിയണ്ടേ? വരച്ചുപഠിക്കല്‍ മാത്രം പോര. കണ്ടുപഠിക്കലും വേണം. ആസ്വദിക്കുക എന്നത് ചെറിയ കാര്യമല്ല.

ഒരുപാട് ചിത്രങ്ങള്‍ കാണൂ… ആവുന്നത്ര വരയ്ക്കൂ.

ചിത്രകല ജനകീയമായിത്തീരാന്‍ നമ്മള്‍ കുട്ടികളാണ് ശ്രമിക്കേണ്ടത്.

 

Image 1
Image 2

ലേഖനങ്ങള്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: May 2nd
വാല്യം: 39, ലക്കം: 24

പങ്കിടുക