Tuesday, 08 October 2019 14:41

ബാലവാടി

ഇപ്പയും ലിപ്പയും

 

ഇപ്പയും ലിപ്പയും കളിക്കുകയായിരുന്നു. ഓടിച്ചാടി, പന്തുപോയ വഴിയെ കുതിച്ചുപായുകയായിരുന്നു. പെട്ടെന്ന് പന്തെവിടെയോ ഒളിച്ചത്.

ചെടികള്‍ക്കിടയില്‍ തന്നെയാണ്. നോക്കാം. ചെടികളൊക്കെ വകഞ്ഞ് മാറ്റിയപ്പോള്‍ അതാ അവ പിണങ്ങിച്ചുരുണ്ട് ഉറങ്ങുന്നു. 

അയ്യോ ഇത്രയും ദേഷ്യമോ ചെടികള്‍ക്ക്? ഇപ്പയും ലിപ്പയും അത്ഭുതപ്പെട്ടു. തേടുമ്പോഴൊക്കെ അവ പിന്നേയും ചുരുണ്ടുകൊണ്ടേയിരുന്നു.

പന്തിന്റെ കൂട്ടുകാരായിരിക്കും ഈ ചെടികള്‍. നമുക്ക് പന്തെടുക്കാതെ പോവാം. ഇപ്പയും ലിപ്പയും സങ്കടത്തോടെ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി നടന്നു.

അപ്പോഴതാ ചുരുണ്ടവയെല്ലാം ഉറക്കമുണര്‍ന്ന് ചിരിക്കുന്നു. 

ശരിയാ ഇവ പന്തിന്റെ കൂട്ടുകാര്‍ തന്നെ. കണ്ടില്ലേ എല്ലാവരും എണീറ്റ് ഇപ്പോള്‍ കണ്ണൊക്കെ തുറന്നു.

ഇപ്പയും ലിപ്പയും പന്തിനെ കൂട്ടാതെ പതുക്കെ നടന്നുപോയി.

 

ഇപ്പയും ലിപ്പയും തൊട്ടപ്പോള്‍ വാടിപ്പോയ ആ ചെടി ഏതായിരിക്കും? 

കള്ളിയിലുള്ള പേര് വായിച്ച് തൊട്ടുകണിക്കൂ.

 

ചെമ്പരത്തി       

 

തൊട്ടാവാടി       

 

റോസാച്ചെടി

 

 

തൊട്ടാവാടി

സീന പി.ടി

 

ആരുടേതാണീ പൂന്തോട്ടം

ആരുണ്ടാക്കിയ പൂന്തോട്ടം?

തൊടിയില്‍ നിറയെ പൂത്തു കിടക്കും

 

തൊട്ടാവാടി പൂന്തോട്ടം.

 

 

 

Image 1
Image 2

ബാലവാടി എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്‌

വര്‍ഷം: 2018, മാസം: January 2nd
വാല്യം: 39, ലക്കം: 15

പങ്കിടുക